‘സ്ഫടികം തിയേറ്റര്‍ ഹാളില്‍ പേപ്പറുകള്‍ കീറി എറിഞ്ഞു ആവേശത്തോടെ കണ്ടിരുന്ന ആ പയ്യനിലേക്ക് എന്നെ തിരിച്ചു കൊണ്ട് പോയി’

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടിലെത്തിയ സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദൃശ്യഭംഗിയിലും കുറച്ച് പുതിയ സീനുകളും കൊണ്ട് പുതിയൊരു സിനിമ കണ്ടിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സ്ഫടികം പത്തിരുപതു വര്‍ഷം മുന്നേ തിയേറ്റര്‍ ഹാളില്‍ പേപ്പറുകള്‍ കീറി എറിഞ്ഞു ആവേശത്തോടെ കണ്ടിരുന്ന ആ പയ്യനിലേക്ക് എന്നെ തിരിച്ചു കൊണ്ട് പോയെന്നാണ് രാജ് കിരണ്‍ തോമസ് മൂവീ ഗ്രൂപ്പില്‍ കുറിക്കുന്നത്.

സ്ഫടികം
തലക്കെട്ട് ആവശ്യമില്ലാത്ത പടം ??????
ഇന്ന് രാവിലെ കണ്ടു… നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇന്റര്‍വെല്‍ വരെയേ കാണാന്‍ കഴിഞ്ഞുള്ളൂ ??
അത്യാവസ്യമായി ഒരു യാത്രക്ക് വേണ്ടി ഉള്ള ഒരു കാള്‍ വന്നത് കാരണം പകുതിക്ക് വെച്ച് മനസ്സില്ലാ മനസ്സോടെ ഇറങ്ങേണ്ടി വന്നു…. ??
ഈ യാത്രയില്‍ എന്നോടൊപ്പം ആട് തോമയും, ചാക്കോ മാഷും, പൊന്നമ്മച്ചിയും, പെങ്ങളും കൊച്ചാപ്പനും എല്ലാം ഉണ്ട്….. ഒരു നൂറു വട്ടം കണ്ടതാണെങ്കിലും ആട് തോമയുടെ ബാക്കി കഥ ആ വലിയ സ്‌ക്രീനില്‍ കാണാന്‍ വല്ലാത്ത ത്വര മനസ്സില്‍…. ??
ഇപ്പോ ഞാന്‍ ആലോചിച്ചു പോകുകയാണ് പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഒരു സിനിമ കണ്ടു കഴിഞ്ഞാല്‍ പിറ്റേ ദിവസം കാണാത്ത കൂട്ടുകാരോട് കഥ പറയുവാന്‍ ഒരു ആവേശം ആയിരുന്നു… ഇന്നത്തെ സിനിമകള്‍ അങ്ങനെ ഒരു ആവേശം തരുന്നുണ്ടോ എന്ന് അറിയില്ല… ഇന്നലെ ക്രിസ്റ്റഫര്‍ കണ്ടു… നല്ലൊരു സിനിമ ആണെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഒന്നും മനസില്‍ തങ്ങി നില്‍കുന്നില്ല ??
അവിടെ ആണ് പഴയ സിനിമകളുടെ വിജയം…. ??
സ്ഫടികം പത്തിരുപതു വര്‍ഷം മുന്നേ തിയേറ്റര്‍ ഹാളില്‍ പേപ്പറുകള്‍ കീറി എറിഞ്ഞു ആവേശത്തോടെ കണ്ടിരുന്ന ആ പയ്യനിലേക്ക് എന്നെ തിരിച്ചു കൊണ്ട് പോയി… ഇന്ന് തിയേറ്ററുകളില്‍ കാണാത്തതും ഈ ആവേശം ആണ് ??
എന്തായിരിക്കും ഈ സിനിമയുടെ പ്രത്യേകത…. ??????
ഒന്ന് അതിന്റെ ശക്തമായ തിരക്കഥയും, ഭദ്രന്‍ എന്ന അതികായന്റെ സംവിധാനവും, കൂടാതെ എണ്ണം പറഞ്ഞ നടീനടന്മാരുടെ പകരം വെക്കാനില്ലാത്ത പ്രകടനവും ആണ്….??????
മറ്റെന്താണ് ??????
തീയേറ്ററുകളില്‍ ജീവന്‍ തുളുമ്പി നില്‍ക്കുന്ന കഥാപാത്രങ്ങള്‍… അതിഭയങ്കരമായ ക്ലാരിറ്റിയില്‍ തിളങ്ങി നില്‍ക്കുന്ന കുറച്ചു ചലിക്കുന്ന HD രൂപങ്ങള്‍ അല്ല… ശെരിക്കും ആത്മാവുള്ള കഥാപാത്രങ്ങള്‍, അവര്‍ പ്രേക്ഷകരെയും അവരുടെ ഒപ്പം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു… പടം കഴിഞ്ഞു വീട്ടില്‍ പോയാലും അവരെ ഒപ്പം കൂട്ടുന്നു… നാല് പേരോട് അവരെ പറ്റി പറഞ്ഞില്ലെങ്കില്‍ സമാധാനം ഇല്ലാത്ത അവസ്ഥ പോലെ ആകുന്നു…??
എന്താണ് കാരണം… ??????
ആ ആത്മാവിന് കാരണം ഈ പടം എടുത്തത് 35 mm ഫിലിമില്‍ ആണ് എന്നുള്ളത് കൊണ്ട് ആണ്… ആ ആത്മാവ് നിങ്ങള്‍ കണ്ടു തന്നെ അറിയണം… ജീവന്‍ ഇല്ലാത്ത ഈ digital കാലത്ത് ആത്മാവുള്ള ഈ സിനിമ നിങ്ങള്‍ മിസ്സ് ആക്കരുത്… എങ്ങനെ പറയണം എന്ന് അറിയില്ല… അത്രക്കും മികച്ച അനുഭവം… കണ്ട അത്രയും ഭാഗം വാ തുറന്നിരുന്നാണ് കണ്ടത്…??????
ഇതൊക്കെ എങ്ങനെ എടുത്തെടാ ഉവ്വേ എന്ന് മനസ്സ് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു ??????
ഇനി ഒരു ആയിരം വട്ടം നിങ്ങള്‍ TV യില്‍ കണ്ടാലും ഇത് നിങ്ങള്‍ക്ക് ഒരു പുതിയ പടം ആയിരിക്കും…. ??
TV യില്‍ കണ്ടതല്ല പടം …. അത് തിയേറ്ററില്‍ തന്നെ കാണണം.. ??
എന്തൊക്കെയോ പറയണം എന്നുണ്ട്… പക്ഷെ അത് എന്തൊക്കെ ആണെന്ന് പോലും മനസ്സില്‍ തെളിയുന്നില്ല…. ??
ഇംഗ്ലീഷില്‍ Awestruck എന്നൊരു വാക്ക് ഉണ്ട്… അത് തന്നെ ആണ് എനിക്കും സംഭവിച്ചത് ??
ഞാന്‍ കണ്ട തീയേറ്ററിന്റെ പ്രൊജക്ഷന്‍ അത്ര നല്ലതല്ലായിരുന്നു.. അതുകൊണ്ട് നാളെ Aries Plex ല്‍ പോയി പടം ഫുള്‍ ആസ്വദിക്കണം… ??
തിയേറ്റര്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ലത് ആണെന്ന് ഉറപ്പ് വരുത്തി 4k പ്രോജെക്ഷന്‍ ആണോ എന്ന് മനസിലാക്കി ടിക്കറ്റ് എടുക്കുക ??
ഉറപ്പായും കാണുകയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡിജിറ്റല്‍ റീസ്റ്റൊറേഷന്‍ നടത്തി, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4k Atmos ശബ്ദ വിന്യാസത്തില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിച്ചത്. കെ.പി.എ.സി ലളിത, തിലകന്‍, നെടുമുടി വേണു, രാജന്‍ പി. ദേവ് എന്നിങ്ങനെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, അന്തരിച്ച താരങ്ങള്‍ക്കുള്ള ആദരവായി കൂടിയാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ റീമാസ്റ്റിംഗ് വെര്‍ഷന്‍ വരുന്നുവെന്ന വിവരം ഭദ്രന്‍ അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നിരുന്നു. ഇതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്. 1995ലാണ് സ്ഫടികം ആദ്യം തിയേറ്ററുകളിലെത്തിയത്.