മോഹന്‍ലാലിന്റെ ആ സിനിമ ഞാന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോയി..!! – രാജമൗലി

മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രാജമൗലി പറഞ്ഞ…

മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയാണ് മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

drishyam-2-01

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ദൃശ്യം ബ്രില്ല്യന്റ് മൂവി ആണെന്നും അത് കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടെന്നുമാണ് രാജമൗലി പറയുന്നത്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോള്‍, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും.

ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു,” രാജമൗലി പറഞ്ഞു. അതേസമയം, ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.