ആദിപുരുഷിനെ അധിക്ഷേപിച്ച് രാജമൗലിയുടെ സഹോദരനും

ആര്‍ആര്‍ആറിന്റെ തിരക്കഥ രചനയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച എസ്എസ് കാഞ്ചി, തന്റെ സഹോദരന്‍ എസ്എസ് രാജമൗലിയുടെ ദീര്‍ഘകാല അസോസിയേറ്റ് ആണ്. ‘ഈഗ’, ‘മര്യാദ രാമണ്ണ’ എന്നീ രചനകളിലൂടെയും കാഞ്ചി അറിയപ്പെടുന്നു. ‘മഗധീര’യുടെ അസോസിയേറ്റ് റൈറ്ററായും പ്രവര്‍ത്തിച്ചു.…

ആര്‍ആര്‍ആറിന്റെ തിരക്കഥ രചനയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച എസ്എസ് കാഞ്ചി, തന്റെ സഹോദരന്‍ എസ്എസ് രാജമൗലിയുടെ ദീര്‍ഘകാല അസോസിയേറ്റ് ആണ്. ‘ഈഗ’, ‘മര്യാദ രാമണ്ണ’ എന്നീ രചനകളിലൂടെയും കാഞ്ചി അറിയപ്പെടുന്നു. ‘മഗധീര’യുടെ അസോസിയേറ്റ് റൈറ്ററായും പ്രവര്‍ത്തിച്ചു.

ഇപ്പോഴിതാ പ്രഭാസ് നായകനാവുന്ന ‘ആദിപുരുഷ’ത്തിനെതിരെ കാഞ്ചി ആഞ്ഞടിച്ചിരിക്കുകയാണ്.. അടുത്തിടെ ഒരു ട്വീറ്റില്‍, ഒരു പുരാണകഥ നിര്‍മ്മിക്കാന്‍ ഒരു തെലുങ്ക് ചലച്ചിത്ര സംവിധായകന് മാത്രമേ യോഗ്യതയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിപുരുഷിന്റെ ടീസര്‍ പുറത്തിറങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് കാഞ്ചി തെലുങ്ക് ഭാഷയിലുള്ള ട്വീറ്റ് പുറത്തുവിട്ടത്.

കാര്‍ട്ടൂണ്‍ എന്ന വാക്ക് ഉപയോഗിച്ചുള്ള ഒരു ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. ഓം റൗത്തിന്റെ സംവിധാനത്തെ പരിഹസിച്ചു കൊണ്ടുള്ളതാണിതെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ സിനിമകളെ കുറിച്ച് വാചാലനാവുന്ന ആളാണ് കാഞ്ചി. രാജമൗലി ക്യാമ്പുമായി അടുത്ത ബന്ധമുണ്ടെങ്കിലും പലരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്. ടീസറിന്റെ മാത്രം അടിസ്ഥാനത്തില്‍ ‘ആദിപുരുഷ്’ നെ പരിഹസിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.