വിജയിയും താനും എതിരാളികളാണ് എന്ന് പറയുന്നതേ മര്യാദകേടാണ്!! ദയവു ചെയ്ത് ഫാന്‍സ് അടിപിടി കൂടരുത്-രജനീകാന്തോാേ

ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സൂപ്പര്‍താരം രജനീകാന്ത്. താരത്തിന്റെ കാക്ക- പരുന്ത് പരാമര്‍ശമാണ് വിവാദമായിരുന്നത്. വിജയിയ്‌ക്കെതിരെയാണ് രജനിയുടെ പരാമര്‍ശം എന്നായിരുന്നു വിവാദമായിരുന്നത്. എന്നാല്‍ താന്‍ പറഞ്ഞത് വിജയിയ്‌ക്കെതിരെ അല്ലായിരുന്നെന്നാണ്…

ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സൂപ്പര്‍താരം രജനീകാന്ത്. താരത്തിന്റെ കാക്ക- പരുന്ത് പരാമര്‍ശമാണ് വിവാദമായിരുന്നത്. വിജയിയ്‌ക്കെതിരെയാണ് രജനിയുടെ പരാമര്‍ശം എന്നായിരുന്നു വിവാദമായിരുന്നത്. എന്നാല്‍ താന്‍ പറഞ്ഞത് വിജയിയ്‌ക്കെതിരെ അല്ലായിരുന്നെന്നാണ് രജനീകാന്ത് പറയുന്നത്. പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനീകാന്തിന്റെ വിശദീകരണം.

കാക്കയുടെയും കഴുകന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയിയ്ക്ക് എതിരെയാണ് താന്‍ പറഞ്ഞതെന്നായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രചാരണം. അത് വളരെ നിരാശാജനകമായിരുന്നു. എന്റെ കണ്‍മുന്നിലാണ് വിജയ് വളര്‍ന്നതെന്നും രജനീകാന്ത് പറയുന്നു.
ധര്‍മത്തിന്‍ തലൈവന്‍ എന്ന ചിത്രം താന്‍ ചെയ്യുമ്പോള്‍ വിജയിയ്ക്ക് 13 വയസായിരുന്നു. മുകളിലത്തെ നിലയില്‍ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് എസ്എ ചന്ദ്രശേഖര്‍ തനിക്ക് മകനെ പരിചയപ്പെടുത്തി. അവന് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ആദ്യം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞത്. ആദ്യം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. പിന്നീടാണ് വിജയ് നടനായത്. തന്റെ അച്ചടക്കവും കഴിവും കഠിനാധ്വാനവുമാണ് ഇത്ര ഉന്നതിയിലേക്ക് വിജയിയെ എത്തിച്ചത്.

ഇപ്പോഴിതാ വിജയി രാഷ്ട്രീയത്തിലേക്കും ചുവടുവയ്ക്കുകയാണ്. ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ നല്ല വിഷമം തോന്നുന്നുണ്ട്. വിജയ് മത്സരിക്കുന്നത് അദ്ദേഹത്തോടു തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാനും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ പരസ്പരം എതിരാളികളാണ് എന്നു പറയുന്നതുതന്നെ മര്യാദകേടാണ്. ദയവു ചെയ്ത് ഫാന്‍സ് ഇക്കാര്യത്തില്‍ അടിപിടി കൂടരുത്. ഞാന്‍ സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുകയാണ് എന്നാണ് രജനികാന്ത് പറയുന്നത്.

ട്രെയിലര്‍ ലോഞ്ചിനിടെ താരം പറഞ്ഞ കഥയാണ് വിവാദമായത്. ‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.- എന്നായിരുന്നു താരം കഥയില്‍ പറഞ്ഞത്. കഥയിലെ കാക്ക വിജയ് ആണെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ വിമര്‍ശനം. പിന്നാലെ വിജയിയുടെ ലിയോ സിനിമയുടെ സക്‌സസ് മീറ്റിനിടയില്‍ വിജയ് കാക്കയേയും പരുന്തിനേയും കുറിച്ച് പറഞ്ഞതും വിവാദം കൊഴുപ്പിച്ചു.