ഇന്ത്യയുടെ സൗന്ദര്യ റാണിയായി 19കാരി നന്ദിനി ഗുപ്ത!!!

2023ലെ ഇന്ത്യയുടെ സൗന്ദര്യ റാണിയായി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ജ ഫസ്റ്റ് റണ്ണറപ്പും മണിപ്പൂര്‍ സ്വദേശിനി തൗനോജം സ്ട്രേല ലുവാങ്…

2023ലെ ഇന്ത്യയുടെ സൗന്ദര്യ റാണിയായി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ജ ഫസ്റ്റ് റണ്ണറപ്പും മണിപ്പൂര്‍ സ്വദേശിനി തൗനോജം സ്ട്രേല ലുവാങ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടവും ചൂടി.

19കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ്. ഈ വര്‍ഷം നടക്കുന്ന 71-ാം മിസ് വേള്‍ഡ് മത്സരത്തില്‍ നന്ദിനി ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎഇയിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുക.

19 കാരിയായ നന്ദിനി ബിസിനസ് മാനേജ്മെന്റില്‍ ബിരുദധാരിയാണ്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രചോദനം ചെലുത്തിയ വ്യക്തി രത്തന്‍ ടാറ്റയാണെന്ന് നന്ദിനി പറയുന്നു. ബ്യൂട്ടി ലോകത്തെ പ്രചോദനം പ്രിയങ്ക ചോപ്രയാണെന്നും നന്ദിനി പറഞ്ഞു.

മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലമ്പാക്കിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫെമിന മിസ് ഇന്ത്യയുടെ 59-ാമത് എഡിഷന്‍ നടന്നത്. 30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മനീഷ് പോള്‍, ഭൂമി പെഡ്നേക്കര്‍ എന്നിവരായിരുന്നു ഷോയുടെ അവതാരകര്‍. ചടങ്ങില്‍ അനന്യ പാണ്ഡെ, കാര്‍ത്തിക് ആര്യന്‍ എന്നിവരുടെ നൃത്ത പ്രകടനങ്ങളും ഉണ്ടായിരുന്നു. കൂടാതെ കേന്ദ്ര ഭരണപ്രദേശത്തൈ ഒരു പ്രതിനിധിയും രാജ്യാന്തര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു.