ആദ്യം തീരുമാനിച്ചത് രജനിയെയും കമലിനെയും; പിന്നീട് മോഹൻലാലിനെ വെച്ച് ചെയ്തു

മോഹൻലാൽ ക്യാമിയോ റോളിലെത്തിയ നിരവധി സിനിമകളുണ്ട് . പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മനു അങ്കിൾ,ഉന്നതങ്ങളിൽ,സമ്മർ ഇൻ ബെത്‌ലഹേം, കായംകുളം കൊച്ചുണ്ണി അങ്ങനെ ഒടുവിലിതാ ജയ്ലർ..ഈ സിനിമയിലെല്ലാം അത് വരെ ഉണ്ടായിരുന്ന മൂഡ് മാറ്റാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്…

മോഹൻലാൽ ക്യാമിയോ റോളിലെത്തിയ നിരവധി സിനിമകളുണ്ട് . പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മനു അങ്കിൾ,ഉന്നതങ്ങളിൽ,സമ്മർ ഇൻ ബെത്‌ലഹേം, കായംകുളം കൊച്ചുണ്ണി അങ്ങനെ ഒടുവിലിതാ ജയ്ലർ..ഈ സിനിമയിലെല്ലാം അത് വരെ ഉണ്ടായിരുന്ന മൂഡ് മാറ്റാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട് .ഇതിൽ സമ്മര്‍ ഇൻ ബത്‍ലേഹം നോക്കിയാൽ മലയാളത്തിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇൻ ബത്‍ലേഹം. സുരേഷ് ഗോപിയും ജയറാമും നായകരായ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായപ്പോള്‍ നിര്‍ണായകമായ അതിഥി വേഷമായ നിരഞ്‍ജനായി മോഹൻലാല്‍ എത്തി. മോഹൻലാലിന്റെ നിരഞ്ജനെ  പ്രേക്ഷകർ ഒരിക്കലും മറക്കില്ല, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഒരുപാട് സമയമൊന്നും സ്‌ക്രീനിൽ വേണ്ടായിരുന്നു  ആ കഥാപാത്രത്തിന് .. സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ഒരു നൊമ്പരമായി മാറുന്നു.രജനികാന്തിനെയും കമല്‍ഹാസനുമൊക്കെ ആ അതിഥി വേഷത്തിലെത്തിക്കാൻ ഒരു ഘട്ടത്തില്‍ ആലോചിച്ചതാണ് എന്ന് സംവിധായകൻ സിബി മലയില്‍ വെളിപ്പെടുത്തുന്നു. ആദ്യം തമിഴില്‍ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന സിനിമ ആയിരുന്നു സമ്മര്‍ ഇൻ ബത്‍ലഹേം.നിർമാതാവ്  കെ ടി കുഞ്ഞുമോൻ തമിഴ് സിനിമ ചെയ്യാൻ ത്ന്നെ സമീപിച്ചുവെന്നും .കുഞ്ഞുമോനായി  ഒരു സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ രഞ്‍ജിത്തും തമിഴ്‍നാട്ടില്‍ ഉണ്ടായിരുന്നു എന്നും സിബി മലയിൽ പറയുന്നുണ്ട്. അന്ന  രഞ്‍ജിത്തും തനും ഒന്നിച്ച് ഒരു സിനിമ മദ്രാസില്‍ നിന്ന് കണ്ടിരുന്നുവെന്നും ആ സിനിമയിൽ  കുടുംബ ബന്ധങ്ങളുടെ  അടുപ്പം കണ്ടു എന്നും  അങ്ങനെ ആ സിനിമയിലെതുപോലെ ഒന്ന് ആലോചിച്ചാലോയെന്ന് തിരക്കഥാകൃത്തായ രഞ്‍ജിത്തിനോട് നിര്‍ദ്ദേശിച്ചുവെന്നും സിബി മലയിൽ പറയുന്നുണ്ട്. അങ്ങനെയാണ് സമ്മര്‍ ഇൻ ബത്‍ലേഹിമിനറെ കഥയുടെതുടക്കം ആകുന്നത്. കഥയുടെ ഏകദേശ രൂപമായത്തിനു ശേഷം  കെ ടി കുഞ്ഞുമോനുമായി ആ കഥ  ചര്‍ച്ച ചെയ്‍തു. പക്ഷേ വലിയ ക്യാൻവാസില്‍ ഒരു സിനിമ ആയിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അതിനാല്‍ അത് നടന്നില്ല എന്നും സിബി മലയിൽ വ്യക്തമാക്കി.പിന്നീട് രഞ്‍ജിത്ത് കമലിനായി ആ കഥ ആലോചിച്ചിരുന്നു. ജയറാമിനെയും പ്രഭുവിനെയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി  ആലോചിച്ചത്. പിന്നീട്  വീണ്ടും സിബി മലയിൽ ഒരു തമിഴ് സിനിമ ചെയ്തു. പിന്നീട്  പല സിനിമ കഥകളും ചര്‍ച്ച ചെയ്‍തെങ്കിലും തൃപ്‍തിയായില്ല എന്നും പിനീട്  രഞ്‍ജിത്തിന്റെ പഴയ  കഥ  ചര്‍ച്ച ചെയ്‍ത് തീരുമാനിച്ചുവെന്നും സിബി മലയിൽ പറഞ്ഞു. പക്ഷെ ലീഡ്ജ റോളിൽ ജയറാമിനെും പ്രഭുവിനെയും  തീരുമാനിച്ചു.നായികയായി മഞ്‍ജു വാര്യരെയും തീരുമാനിച്ചു. തമിഴകത്തെ പതിവ് അനുസരിച്ച് സിനിമ തുടങ്ങുന്നതിന് മുമ്പേ ഒരു പാട്ട് ചിത്രീകരിച്ചു.

പ്രഭുവും മഞ്‍ജു വാര്യരുമായിരുന്നു വേഷമിട്ടത്.  പിന്നീട് നിര്‍മാതാവ് പ്രതിസന്ധിയിലാകുകയും ആ സിനിമയില്‍ നിന്ന് പിൻമാറുകയും ചെയ്‍തു. തുടർന്ന് സിയോദ് കോക്കര്‍  ആ സിനിമ മലയാളത്തില്‍ ചെയ്യാൻ ചെയ്യാറായി. പ്രഭുവിന്റെ വേഷത്തിലേക്ക് സുരേഷ് ഗോപിയെത്തി. ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് മറ്റൊരു പ്രധാന കഥാപാത്രം എത്താനുണ്ട് എന്ന് രഞ്‍ജിത് വ്യക്തമാക്കിയത്. മഞ്‍ജു വാര്യരുടെ അഭിരാമി എന്ന കഥാപാത്രത്തിന്റെ നിഗൂഢത വെളിപ്പെടുത്തുന്ന ഒരു നിര്‍ണായക വേഷമാണ് അത്. സുരേഷ് ഗോപിയും ജയറാമും ചെയ്യുന്ന കഥാപാത്രങ്ങളുടെ മുകളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടുന്ന ഒരു നടനെ അതിന് വേണം. രജനികാന്തിനെ ആലോചിച്ചു. കമല്‍ഹാസനെയും ആലോചിച്ചു. മോഹൻലാലുണ്ടെങ്കില്‍ പിന്നെന്തിന് വേറെ ആളെന്തിനെന്ന് ഒടുവില്‍ തീരുമാനത്തിലെത്തുകയും ചെയ്‍തു. അന്ന് മോഹൻലാൽ  ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു.  മോഹൻലാലിനോട് ആ കഥ പറയുകയും സമ്മതിക്കുകയും ചെയ്‍തു. സിനിമയിലെ മോഹൻലാന്റെ ആ നിര്‍ണായക കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. മോഹൻലാലും മഞ്‍ജു വാര്യരുമൊന്നിച്ചുള്ള ഫാന്റസി രംഗം ഉണ്ടായിരുന്നു. മാത്രവുമല്ല മഞ്‍ജു വാര്യരുടെ മനംമാറ്റത്തിന് പ്രേരിപ്പിക്കുന്ന രംഗം ഉണ്ടായിരുന്നു. അത് ഞങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അത് ലാഗാണെന്ന് ഫസ്റ്റ് ഷോ കണ്ട സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അത് കട്ട് ചെയ്‍ത് ഷോ പ്രദര്‍ശിപ്പിക്കാൻ തീരുമാനിച്ചു. എന്നിട്ടും പ്രേക്ഷകര്‍ സ്വീകരിച്ചു. ഒടുവില്‍ ആ വലിയ രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു എന്ന് സിബി മലയില്‍ വെളിപ്പെടുത്തുന്നു.