ഒറ്റ ഗാന രംഗത്തിൽ അഭിനയിച്ചതിന് തമന്നയ്ക്ക് ലഭിച്ചത് മൂന്ന് കോടി

രജനികാന്ത് നായകനായി ഏറ്റവും പുതിയതായി റിലീസിന് എത്തിയ ചിത്രമാണ് ജയിലർ. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. മികച്ച ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രം ആ ഹൈപ്പ് തകർക്കാതെ തന്നെയാണെന്നു പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ…

രജനികാന്ത് നായകനായി ഏറ്റവും പുതിയതായി റിലീസിന് എത്തിയ ചിത്രമാണ് ജയിലർ. ചിത്രം വിജയകരമായി പ്രദർശനം നടത്തി വരുകയാണ്. മികച്ച ഹൈപ്പോടെ പ്രദർശനത്തിന് എത്തിയ ചിത്രം ആ ഹൈപ്പ് തകർക്കാതെ തന്നെയാണെന്നു പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. മാത്രമല്ല, വില്ലൻ വേഷത്തിൽ എത്തുന്നത് വിനായൻ ആണ്. അത് കൊണ്ട് തന്നെ ചിത്രം കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. കംപ്ലീറ്റ് രജനികാന്ത് മൂവി തന്നെയാണ് ജയിലർ എന്നാണ് ചിത്രം കണ്ടു കഴിഞ്ഞു പ്രേക്ഷകർ പറയുന്നത്. രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഒരു രജനി ചിത്രം തിയേറ്ററിൽ എത്തുന്നത്. അത് വെറുതെ ആയില്ല എന്നും ആരാധകർ പറയുന്നു.

ചിത്രം പ്രദർശനം തുടർന്ന് അഞ്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും മൂന്നൂറു കോടിയിൽ അധികം തുകയാണ് നേടിയത്. അഞ്ഞൂറ് കോടിയിൽ അധികം തുകയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. എന്നാൽ മുടക്ക് മുതൽ എല്ലാം തിരിച്ച് പിടിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായിരുന്നു ജയിലർ. റിപ്പോർട്ടുകൾ പ്രകാരം 110 കോടി രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് വേണ്ടി രജിനികാന്തിനു ലഭിച്ചത്. കാമിയോ റോളിൽ എത്തിയ മോഹൻലാലിന് ചിത്രത്തിൽ പത്ത് മിനിട്ടോളമുള്ള രംഗമായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി 8 കോടിയാണ് മോഹൻലാലിന് ലഭിച്ച പ്രതിഫലം.

ചിത്രത്തിൽ അഭിനയിച്ചതിന് കന്നഡ താരം ശിവരാജ് കുമാറിനും ലഭിച്ചത് എട്ട് കോടി രൂപ തന്നെയാണ്. വില്ലൻ വേഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിനായകന് 35 ലക്ഷം രൂപയാണ് ലഭിച്ചത്. രമ്യ കൃഷ്ണന് ചിത്രത്തിൽ അഭിനയിച്ചതിന് 80 ലക്ഷം രൂപയും ബോളിവുഡ് താരം ജാക്കി ഷറോഫിന് നാലു കോടി രൂപയും ചിത്രത്തിനെ സംവിധായകൻ നെൽസൺ പ്രതിഫലമായി വാങ്ങിയത് പത്ത് കോടി രൂപയ് ആണെന്നും കാവല്ലയ്യ എന്ന ഒറ്റ ഗാന രംഗത്തിൽ മാത്രം അഭിനയിച്ചതിന് തമന്ന വാങ്ങിയത് മൂന്ന് കോടി രൂപ ആണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.