നെല്ല് വിറ്റതിന് പണം കിട്ടി!! ജയസൂര്യയുടെ പരാമര്‍ശം തള്ളി കൃഷ്ണപ്രസാദ്

നെല്ല് കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പ്രസ്താവനയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ സുഹൃത്തിന് നെല്ല് വിറ്റതിന്റെ പണം കിട്ടിയില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മന്ത്രിമാര്‍ വേദിയിലിരിക്കെയായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. കര്‍ഷകനും നടനുമായ…

നെല്ല് കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പ്രസ്താവനയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ സുഹൃത്തിന് നെല്ല് വിറ്റതിന്റെ പണം കിട്ടിയില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മന്ത്രിമാര്‍ വേദിയിലിരിക്കെയായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിനെ പിന്തുണച്ചായിരുന്നു ജയസൂര്യ പറഞ്ഞത്.

പക്ഷേ ഇപ്പോഴിതാ ജയസൂര്യയെ തള്ളിയിരിക്കുകയാണ് കൃഷ്ണപ്രസാദ്. നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റു കര്‍ഷകര്‍ക്ക് കിട്ടാന്‍ വേണ്ടിയാണ് സമരം ചെയ്തതെന്നും കൃഷ്ണപ്രസാദ് പറയുന്നു.

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ ജയസൂര്യ പറഞ്ഞതിനെ തിരുത്തിയിരിക്കുകയാണ് കൃഷ്ണപ്രസാദ്. ‘സപ്ലൈക്കോയ്ക്ക് നെല്ല് കൊടുത്ത എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദിന് അഞ്ചാറുമാസമായിട്ടും സപ്ലൈകോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്’ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ഇതാണ് കൃഷ്ണപ്രസാദ് തിരുത്തിയെത്തിയത്. ആയിരക്കണക്കിന് പേര്‍ക്ക് പണം കിട്ടിയപ്പോള്‍ തനിക്കും കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് നെല്‍ കര്‍ഷകരുടെ വേദന മാറുമോ എന്നാണ് കൃഷ്ണപ്രസാദ് ചോദിച്ചത്.

ഞാന്‍ കൃഷിക്കാരുടെ പലസമരത്തിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയം എവിടെയും കൂട്ടിക്കലര്‍ത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ഷക സംഘടനയിലല്ലേ പ്രവര്‍ത്തിക്കേണ്ടത്? ഞാന്‍ അതുമായിട്ടൊന്നും ബന്ധപ്പെട്ടിട്ടില്ല. എന്റെ നെല്‍ കര്‍ഷക സമിതിയില്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാരാണ്. അവരൊക്കെ മണ്ടന്‍മാരാണോ?
Jayasurya-(1)
എനിക്കല്ല പണം കിട്ടേണ്ടത്. കൃഷ്ണപ്രസാദിന് പണം കിട്ടിയാല്‍ നെല്‍കര്‍ഷകരുടെ വേദന മാറുമോ? ആയിരക്കണക്കിന് പേര്‍ക്ക് കിട്ടിയപ്പോള്‍ എനിക്കും കിട്ടിയതാണ്. തനിക്ക് പണം കിട്ടാത്തതിനല്ല, പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്’ -കൃഷ്ണപ്രസാദ് ചോദിക്കുന്നു.

ജയസൂര്യയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിയും ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ജയസൂര്യയും വ്യക്തമാക്കിയിരുന്നു. ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞിരുന്നു. കൃഷ്ണപ്രസാദ് ബിജെപി രാഷ്ട്രീയമുള്ളയാളാണെന്നും അയാള്‍ക്ക് കുടിശ്ശികയെല്ലാം കൊടുത്തു തീര്‍ത്തെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.