തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ ഒരുക്കുന്ന പുതിയ സിനിമയാണ്് ‘ലാൽ സലാം’. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികൾ ചെന്നെയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്.
ലാൽ സലാമിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നു എന്നത് നേരത്തെ തന്നെ വാർത്ത വന്നിരുന്നു. ഇപ്പോഴിതാ രജനിയുടെ ക്യാരക്ടറിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ രജനി മൊയ്തീൻ ഭായി എന്ന ക്യാര്ടറാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഫസ്റ്റ്ലുക്ക്പോസ്റ്റർ പുറത്തുവിട്ടത്.
ഫസ്റ്റ്ലുക്ക് പോസ്റ്ററിൻറെ ക്യാപ്ഷൻ ”മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീൻ ഭായി എത്തുന്നു” എന്നാണ്. ‘ലാൽ സലാം’ സിനിമയിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഐശ്വര്യ രജനികാന്ത് നേരത്തെ ധനുഷ് നായകനായി 3, വെയ് രാജ വെയ് എന്നീ സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. എ ആർ റഹ്മാനാണ് സംഗീത സംവിധാനം. െക്രിക്കറ്റാണ് ചിത്രത്തിന്റെ പശ്ചാത്തലം റിപ്പോർട്ടുകളുണ്ട്.
Everyone’s favourite BHAI is back in Mumbai 📍 Make way for #Thalaivar 😎 SuperStar 🌟 #Rajinikanth as #MoideenBhai in #LalSalaam 🫡
இன்று முதல் #மொய்தீன்பாய் ஆட்டம் ஆரம்பம்…! 💥
🎬 @ash_rajinikanth
🎶 @arrahman
🌟 @rajinikanth @TheVishnuVishal & @vikranth_offl
🎥… pic.twitter.com/OE3iP4rezK— Lyca Productions (@LycaProductions) May 7, 2023