‘നന്‍ പകല്‍ നേരത്ത് മയക്കം’..! മകന്റെ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി

ക്യാപ്ഷന്‍ സിംഹം എന്നാണ് രമേഷ് പിഷാരടിയെ കുറിച്ച് സോഷ്യല്‍ മീഡിയ പറയാറ്, താരം സമൂഹ മാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോയ്ക്കും വീഡിയോയ്ക്കും രസകരമായ ഒരു അടിക്കുറിപ്പ് നിര്‍ബന്ധമാണ്.. കുറഞ്ഞ വാക്കുകളില്‍ പോലും വായിക്കുന്നവരില്‍ ചിരി…

ക്യാപ്ഷന്‍ സിംഹം എന്നാണ് രമേഷ് പിഷാരടിയെ കുറിച്ച് സോഷ്യല്‍ മീഡിയ പറയാറ്, താരം സമൂഹ മാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന ഓരോ ഫോട്ടോയ്ക്കും വീഡിയോയ്ക്കും രസകരമായ ഒരു അടിക്കുറിപ്പ് നിര്‍ബന്ധമാണ്.. കുറഞ്ഞ വാക്കുകളില്‍ പോലും വായിക്കുന്നവരില്‍ ചിരി ഉണര്‍ത്താനും രമേശ് പിഷാരടി പങ്കുവെക്കുന്ന വാക്കുകള്‍ കൊണ്ട് സാധിക്കും. ഇപ്പോഴിതാ തന്റെ ഇളയ മകന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി.

മകന്‍ ഉറക്കം തൂങ്ങി വീഴുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രമേഷ് പിഷാരടി കുറിച്ച വാക്കുകള്‍ വായിക്കുന്നവരില്‍ ഒരേ നേരത്ത് ചിരിയും വാത്സല്യവും ഉണര്‍ത്തുകയാണ്. നന്‍ പകല്‍ നേരത്ത് മയക്കം എന്നാണ് മകന്റെ വീഡിയോ പങ്കുവെച്ച് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതോടെ സിനിമാ രംഗത്തും മിനിസ്‌ക്രീന്‍ രംഗത്തുമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എല്ലാം കമന്റ് അറിയിച്ച് എത്തിയിരിക്കുകയാണ്..

കുഞ്ചാക്കോ ബോബന്‍, ജ്യോത്സന, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, കനിഹ, ബീന ആന്റണി, ദീപ്തി വിധുപ്രതാപ് എന്നിവരെല്ലാം രമേഷ് പിഷാരടിയുടെ മകന്റെ വീഡിയോയ്ക്ക് കമന്റ് കുറിച്ചിട്ടുണ്ട്. അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ.. എന്നാണ് കുഞ്ചാക്കോ ബോബന്‍ മകന്റെ വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. പ്രദര്‍ശന വേദികളെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുന്നു.. ഇത് നന്‍ പകല്‍ നേരത്ത് മയക്കം അല്ല.. മോന്‍ പകല്‍ നേരത്ത് മയക്കമാണ്.. എന്നെല്ലാമാണ് ആരാധകരില്‍ നിന്ന് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)