റംസാന്റെ സഹോദരന്‍ റാസല്‍ നാസ് വിവാഹിതനാകുന്നു, സന്തോഷം പങ്കുവെച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

റംസാന്റെ സഹോദരന്‍ റാസല്‍ നാസ് വിവാഹിതനാകുന്നു, സന്തോഷം പങ്കുവെച്ച് താരം

ബിഗ്‌ബോസ് സീസൺ മൂന്നിലെ ശ്രദ്ധേയനായ ഒരു മത്സരാർത്ഥി ആയിരുന്നു റംസാൻ, ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് റംസാൻ. എങ്കിലും കൃത്യമായ ഗെയിം പ്ലാനോടെയാണ് താരം ഷോയിൽ നിന്നത്. ചില സമയങ്ങളിൽ നൃത്തച്ചുവടുകളുടെ താളഭംഗിയും പ്രേക്ഷർക്ക് റംസാൻ സമ്മാനിച്ചിട്ടുണ്ട്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയ റംസാന്റെ ഊര്‍ജ്വസ്വലത തന്നെയാണ് മത്സരത്തിൽ അദ്ദേഹത്തെ തുണച്ചതും. ഷോയില്‍ നിന്നും പുറത്ത് വന്ന റംസാന്‍ വിശേഷം പങ്കുവെച്ച് ആരാധകരിലേക്ക് എത്തിയിരുന്നു. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചിരുന്നു റംസാന്‍.

ഇപ്പോള്‍ തന്റെ വീട്ടിലെ മറ്റൊരു സന്തോഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഇരുപത്തിയൊന്നുകാരനായ റംസാൻ പ്രശസ്‍തിയിലേയ്ക്ക് ചുവടുവച്ചത് വളരെ പെട്ടെന്നാണ്. സിനിമ സീരിയൽ താരങ്ങൾക്ക് ഒപ്പം തന്നെയാണ് റംസാന്റെ സ്ഥാനം. ബാലതാരമായി സിനിമയിലും തിളങ്ങിയ റംസാൻ ബിഗ് ബോസിൽ എത്തിയപ്പോൾ നിറഞ്ഞ പിന്തുണയാണ് മിനി സ്‌ക്രീൻ ഒന്നടങ്കം നൽകിയതും. മൂവാറ്റുപുഴക്കാരൻ കൂടിയാണ് റംസാൻ. താരത്തിന്റെ സഹോദരൻ വിവാഹിതനാകാൻ പോകുകയാണ്. റാസല്‍ നാസാണ് വീട്ടിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ചത്. പിന്നാലെ ആശംസ അറിയിച്ച് പ്രേക്ഷകരും എത്തി.

ഹൃദയസ്പര്‍ശിയായി കുറിപ്പിനോടൊപ്പമാണ് തന്റെ ജീവിതത്തില സന്തോഷം റാസല്‍ പങ്കുവെച്ചിരിക്കുന്നത്.അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ അല്ലാഹു എന്റെയൊപ്പം നിന്റെ പേര് എഴുതിയിരുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഫാത്തിമയെ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭാവി വധുവിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ നടന്ന ചടങ്ങിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.  നിരവധി പേരാണ് നാസലിന് ആശംസ നേർന്ന് എത്തുന്നത്

Trending

To Top
Don`t copy text!