‘പറഞ്ഞതിനോട് യോജിക്കാന്‍ പറ്റില്ല, തീര്‍ത്തും ബ്ലണ്ടര്‍ ആയിട്ടാണ് തോന്നിയത്’

സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. ഇതോടെ അഞ്ജലിയെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മൂവീ ഗ്രൂപ്പിലുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഏറ്റവും ഇഷ്ടം ഉള്ള…

സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. ഇതോടെ അഞ്ജലിയെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മൂവീ ഗ്രൂപ്പിലുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഏറ്റവും ഇഷ്ടം ഉള്ള സംവിധായകരില്‍ ഒരാളായിരുന്നു അഞ്ജലി മേനോന്‍ എന്നാല്‍ ഇന്ന് പറഞ്ഞതിനോട് യോജിക്കാന്‍ പറ്റില്ല തീര്‍ത്തും ബ്ലണ്ടര്‍ ആയിട്ടാണ് തോന്നിയതെന്ന് പറഞ്ഞാണ് റംഷീദിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ടെക്‌നിക്കല്‍ വശങ്ങള്‍ അറിഞ്ഞവര്‍ക്ക് മാത്രം കാണാന്‍ ഉള്ളതാണോ സിനിമ? അവര്‍ക്ക് മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നാണോ??
അങ്ങനെ എങ്കില്‍ അവര്‍ക്ക് വേണ്ടി സ്പെഷ്യല്‍ സ്‌ക്രീനിംഗ് പോലെ നടത്തിയാല്‍ മതിയില്ലേ? അല്ലേല്‍ പ്രൊമോഷന്‍ സമയത്തു പറയുക ഞങ്ങളുടെ സിനിമ കാണുന്നവര്‍ ടെക്‌നിക്കല്‍ വശം അറിയാതെ വിമര്ശിക്കരുത് എന്ന്??
പിന്നെ ടെക്‌നിക്കല്‍ വശം അറിയാത്തവര്‍ക്കും പടത്തിന്റെ ടെക്‌നിക്കല്‍ ഡിപാര്‍ട്‌മെന്റിന്റെ പോരായ്മയും മേന്മയും തിരിച്ചറിയാന്‍ പറ്റും അതിന് ലൊക്കേഷനില്‍ പോകുകയോ കോഴ്സ് പടിക്കുകയോ വേണ്ട.
ഉദാഹരണത്തിന് ഈ അടുത്ത് ഇറങ്ങിയ ആദിപുരുഷിന്റെ ട്രയ്‌ലര്‍ കണ്ടിട്ട് vfx പോര എന്ന് പറഞ്ഞ പ്രേക്ഷകര്‍ തന്നെ അവതാര്‍ ന്റെ vfx വര്‍ക്ക് കിടിലന്‍ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട് ഇവര്‍ക്ക് ഒക്കെ vfx ഇല്‍ പൂര്‍വ ജ്ഞാനവും ബിരുദവും ഉണ്ടായിട്ടാണോ?? അതേ പോലെ മ്യൂസിക്ക് ഡിപ്പാര്‍ട്ടമെന്റ് നല്ലതും ചീത്തയും ഉള്ളതാണെങ്കില്‍ പറയും അതിന് പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
നല്ല വര്‍ക്കുകള്‍ ഉണ്ടേല്‍ പ്രേക്ഷകര്‍ സ്വീകരിക്കും ഇല്ലേല്‍ ഓടിച്ചു വിടുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘നിരൂപകര്‍ക്ക് പലപ്പോഴും സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് ലാ?ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് എനിക്ക് ഏറ്റവും ചിരി വരാറുള്ളത്. എന്താണ് അത് എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം’, തന്റെ പുതിയ ചിത്രമായ വണ്ടര്‍ വിമെനിന്റെ റിലീസിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ അഭിപ്രായപ്രകടനം.