ഇതൊക്കെയാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം, ഒടുവിൽ വെളിപ്പെടുത്തി രശ്മി സോമൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതൊക്കെയാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം, ഒടുവിൽ വെളിപ്പെടുത്തി രശ്മി സോമൻ

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതാതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വീണ്ടും വിവാഹം ആലോചിച്ചു.

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ പ്രവാസി മലയാളി ഗോപിനാഥന്‍ ആണ് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് രശ്മിയെ വീണ്ടും വിവാഹം കഴിക്കുന്നത്.വിവാഹശേഷം ഇരുവരും ഗൾഫിലേക്ക് പോയിരുന്നു, പിന്നീട് താരം അഭിനയത്തിലേക്ക് എത്തിയിരുന്നില്ല, രശ്മി വിവാഹം കഴ്ച്ചതിനു പിന്നാലെ നസീറും രണ്ടാമത് വിവാഹിതനായി, രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ

എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ , അനുരാഗം എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും തിരികെ എത്തിയത്, ഈ വിവരം രശ്മി തന്നെയാണ് ആരാധകരോട് പറഞ്ഞത്, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് രശ്മി ഈ കാര്യം അറിയിച്ചത്. ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരികെ അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്.

സീ കേരളത്തിലെ കാർത്തിക ദീപത്തിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, നെഗറ്റീവ് റോളിലാണ് താരം പരമ്പരയിൽ എത്തിയിരിക്കുന്നത്, ശക്തമായ ഒരു കഥാപാത്രത്തെയാണ് രശ്മി പരമ്പരയിൽ കാഴ്ച വെക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത് രശ്മി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്റിന് രശ്മി നൽകിയ മറുപടിയാണ്. സുഹൃത്തിനോടൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് കാലത്തിന് ശേഷം ചങ്കിനെ കണ്ടുമുട്ടി എന്ന കുറിപ്പോടെയാണ് രശ്മി ചിത്രം പങ്കുവെച്ചത്. ഒരു ആയുർവേദ വൈദ്യ ശാലയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ചിത്രം. ഇതോടെ ചിലര്‍ കമന്റുകളുമായി എത്തി. കഷായം കുടിച്ചിട്ടാണോ സൗന്ദര്യം ഉണ്ടായത് എന്നാണ് ചിലര്‍ കമന്റ് നല്‍കിയത്. ഇതിന് താരം മറുപടി നല്‍കുകയും ചെയ്തു. ”ശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു. അല്ലെ” എന്നായിരുന്നു രശ്മി നല്‍കിയ മറുപടി.

Join Our WhatsApp Group

Trending

To Top
Don`t copy text!