മഹിയുടെ അച്ഛനാര്? ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരവുമായി രേവതി!!

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് രേവതി. നായികയായി നിറഞ്ഞുനിന്ന താരം ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ തിരിച്ചെത്തിയിരുന്നു. വിവാഹ മോചിതയായ താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും പുറത്തുവരാറില്ല. വിവാഹ മോചനത്തിന് ശേഷമാണ് താരത്തിന് കുഞ്ഞ് പിറന്നത്.…

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് രേവതി. നായികയായി നിറഞ്ഞുനിന്ന താരം ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ തിരിച്ചെത്തിയിരുന്നു. വിവാഹ മോചിതയായ താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും പുറത്തുവരാറില്ല. വിവാഹ മോചനത്തിന് ശേഷമാണ് താരത്തിന് കുഞ്ഞ് പിറന്നത്. അക്കാര്യം ഗോസിപ്പ് കോളങ്ങളില്‍ വൈറലായിരുന്നു.

നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്രമേനോനെ രേവതി വിവാഹം കഴിച്ചത്. 1986ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരുവര്‍ക്കും ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ 2002ല്‍ വിവാഹ മോചിതരാവുകയായിരുന്നു.

ഇപ്പോള്‍ രേവതിയ്ക്ക് ഒരു മകള്‍ ഉണ്ട്. ഏഴ് വയസുകാരിയായ മഹിയുടെ അമ്മയാണ് രേവതി. കുഞ്ഞിന്റെ ജന്മ രഹസ്യം താരം ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ ചില കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

പാരന്റ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിനോടാണ് രേവതി തുറന്നുപറഞ്ഞത്. ഐവിഎഫ് ചികിത്സയിലൂടെയാണ് താരത്തിന് പെണ്‍കുഞ്ഞ് പിറന്നത്. ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ ശേഷമാണ് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തനിക്ക് തോന്നിയതെന്നും രേവതി പറഞ്ഞിരുന്നു. മകള്‍ തന്റെ രക്തമാണെന്നും രേവതി പറയുന്നു.

സ്വര്‍ഗത്തില്‍ നിന്നു ലഭിച്ച സമ്മാനം എന്നാണ് മകളെ താരം വിശേഷിപ്പിക്കുന്നത്.
കുട്ടികളെ ദത്തെടുക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ നവജാത ശിശുക്കളെ നല്‍കാന്‍ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവള്‍ വലുതായ ശേഷമേ പറയൂ എന്നും രേവതി വ്യക്തമാക്കി.

ജീവിതത്തില്‍ അല്‍പം വൈകിയാണ് താന്‍ അമ്മയാകാന്‍ തീരുമാനിക്കുന്നത്. ഈ പ്രായത്തില്‍ കുഞ്ഞുണ്ടാകുന്നതില്‍ പ്രശ്‌നമുണ്ടാകുമോ എന്നും ഭാവിയില്‍ പ്രായമായ അമ്മയെ മകള്‍ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ടെന്‍ഷനായിരുന്നു.

മകളെ അധിക സമയം ടിവി കാണാന്‍ ഞാന്‍ അനുവദിക്കില്ല. എന്നോടൊപ്പം ചെടി നടാനും കുക്ക് ചെയ്യാനുമൊക്കെ കൂടെക്കൂട്ടും. എന്റെ അച്ഛനെ അവള്‍ ഡാഡി താത്ത എന്നാണ് വിളിക്കുന്നത്. സ്‌കൂളില്‍ അവളുടെ അച്ഛനെക്കുറിച്ച് കുട്ടികള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നാണവള്‍ പറയാറുള്ളത്.