ശ്രീകാന്ത് അവളെ അത്രത്തോളം പീഡിപ്പിച്ചു..!! തെളിവുകളുമായി നടി രേവതി രംഗത്ത്

നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇപ്പോഴിതാ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്തും രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ്…

നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇപ്പോഴിതാ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്തും രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്. അതേ കുറിച്ചുള്ള പ്രതികരണം കൂടിയാണ് രേവതി നടത്തുന്നത്. ശ്രീകാന്ത് വെട്ടിയാറിനെ വൃത്തികെട്ടവന്‍ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു രേവതിയുടെ കുറിപ്പ്. ‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് രേവതി സമ്പത്ത് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്ത്രീയുടെ കോള്‍ വന്നിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാര്‍ ആ സ്ത്രീയെ എത്ര മാത്രം അബ്യൂസ് ചെയ്തു എന്ന് ആ കോളിലൂടെ വേദനയോടെ അറിഞ്ഞുവെന്നും രേവതി പറയുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ് വായിക്കാം…
‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാള്‍ ഒരു അബ്യുസര്‍ ആണ്. അയാള്‍ അബ്യൂസ് ചെയ്തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ ഒരു സ്ത്രീയുടെ കാള്‍ വന്നിരുന്നു. ആ കാളില്‍ നമ്മളുടെ സൗഹൃദം തുടങ്ങി. ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ച ആ കാളില്‍ എത്രമാത്രം ആണിയാള്‍ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാന്‍ അറിഞ്ഞു. സര്‍വൈവര്‍ ആണവള്‍, ധീരയാണവള്‍.

ഈ വെട്ടിയാര്‍ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട് (എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട്) ചെയ്ത അബ്യൂസുകള്‍ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്. ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും (ഇടക്ക് ഇതു പോലെയുള്ളൊരു പുരോഗമന മറവില്‍ അബ്യൂസ് ചെയ്യുന്ന ‘ഗോകുല്‍’ എന്ന ഒരുത്തന്റെ പേര് ഞാന്‍ പറഞ്ഞിരുന്നു) പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാര്‍ അണിയുന്ന ഒരു തരം ഫാന്‍സി കിറ്റാണ്. എന്നുമാണ് രേവതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.