1.37 കോടിയുടെ പുതിയ ആഢംബരകാര്‍ സ്വന്തമാക്കി റിച്ച ഛദ്ദ!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി റിച്ച ഛദ്ദ. മോഡലായി കരിയര്‍ ആരംഭിച്ച് സിനിമയിലേക്ക് എത്തിയ താരമാണ്. ഇപ്പോഴിതാ പുതിയ ആഢംബരകാര്‍ സ്വന്തമാക്കിയ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മെര്‍സിഡീസ് ബെന്‍സിന്റെ പുതിയ ആഡംബര കാറാണ്…

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടി റിച്ച ഛദ്ദ. മോഡലായി കരിയര്‍ ആരംഭിച്ച് സിനിമയിലേക്ക് എത്തിയ താരമാണ്. ഇപ്പോഴിതാ പുതിയ ആഢംബരകാര്‍ സ്വന്തമാക്കിയ വിശേഷമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മെര്‍സിഡീസ് ബെന്‍സിന്റെ പുതിയ ആഡംബര കാറാണ് റിച്ച സ്വന്തമാക്കിയിരിക്കുന്നത്.

റിച്ച ഛദ്ദ ആഡംബര എസ്യുവിയുടെ ഡെലിവറി എടുക്കുന്ന ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും നിറഞ്ഞതാണ് ആഢംബരകാര്‍.

റിച്ച സ്വന്തമാക്കിയത് ഇതില്‍ ഏത് മോഡലാണെന്ന് വ്യക്തമല്ല. മെര്‍സിഡീസ് ബെന്‍സ് GLE എസ്യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് മുംബൈയില്‍ ഏകദേശം 1.37 കോടി രൂപയോളമാണ് വില. ലക്ഷ്വറി കാറിന്റെ 300d വേരിയന്റിന് കരുത്തുറ്റ 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 330 bhp പവറില്‍ പരമാവധി 700 Nm torque വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ വേരിയന്റ് വെറും 5.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ശേഷിയുള്ളതാണ്. പെട്രോള്‍ മോഡലുകളായ 450 പതിപ്പുകള്‍ 3.0 ലിറ്റര്‍ എഞ്ചിനിലാണ് വരുന്നത്. ഇതിന് 375 bhp കരുത്തില്‍ 500 Nm torque വരെ നല്‍കാനാവും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഇതും ജോടിയാക്കിയിരിക്കുന്നത്. കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും ജര്‍മന്‍ ബ്രാന്‍ഡ് നല്‍കുന്നുണ്ട്.

സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, സിംഗിള്‍ സ്ലാറ്റ് ഗ്രില്‍, 22 ഇഞ്ച് അലോയ് വീലുകള്‍, മനോഹരമായ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, സൈഡ് സ്റ്റെപ്പുകള്‍, ബ്ലാക്ക്ഡ്-ഔട്ട് ORVM എന്നിവയെല്ലാമാണ് ലഭിക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാല്‍ S-ക്ലാസില്‍ നിന്ന് കടമെടുത്ത പുതിയ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ MBUX സിസ്റ്റം, സ്റ്റൈലിഷ് എയര്‍കോണ്‍ വെന്റുകള്‍, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉള്‍പ്പടെയുള്ള കാര്യമായ ഫീച്ചറുകള്‍ തന്നെ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ GLE എസ്യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, മസാജ് ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സുതാര്യമായ ബോണറ്റ് ഫംഗ്ഷന്‍, ഇലക്ട്രിക് സണ്‍ ബ്ലൈന്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും റിച്ച ഛദ്ദ സ്വന്തമാക്കിയ എസ്യുവിയിലുണ്ട്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഓഫ്-റോഡ് പാക്കേജിനൊപ്പം മൂന്ന് വ്യത്യസ്ത അപ്ഹോള്‍സ്റ്ററിയും ഓപ്ഷണലും ഈ വാഹനത്തിലുണ്ട്.