പാവാട അലക്കി ആഷിക് റിമയുടെ ബാഗ് പിടിക്കില്ലേ, കമെന്റിനു മറുപടിയുമായി റിമയും

മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് റിമശക്തമായ നിരവധി …

മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് റിമശക്തമായ നിരവധി  കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ  ഹൃദയം കീഴടക്കിയ നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്. പോയ വര്‍ഷം പുറത്തിറങ്ങിയ വെെറസാണ് അവസാനം ഇറങ്ങിയ ചിത്രം.ലിനി സിസ്റ്ററുടെ വേഷമാണ് ചിത്രത്തില്‍ റിമ അവതരിപ്പിച്ചത്.

ഇപ്പോൾ തന്റെ ഭർത്താവ് ആഷിക് അബുവിനൊപ്പം റഷ്യയിൽ ആണ് താരം, അവിടെ ഇരുവരും തങ്ങളുടെ ഒഴിവ് സമയം ആഘോഷമാക്കുകയാണ്,പീറ്റേഴ്‌സ്ബര്‍ഗിലുള്ള പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയ വഴി റിമ പങ്കുവെച്ചത്. ഒപ്പം ആഷിക് എടുത്ത് കൊടുത്ത ചിത്രങ്ങളാണെന്ന് പ്രത്യേകമായി പറയുകയും ചെയ്തു. താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് വിമർശനവുമായി ചിലർ എത്തിയിരുന്നു, പീറ്റര്‍ ആന്‍ഡ് പോള്‍ ഫോര്‍ട്ട്‌സ് ഒരു കാലത്ത് തടവറയായി പ്രവര്‍ത്തിച്ചിരുന്നതാണെങ്കില്‍ ഇന്ന് കുടുംബങ്ങള്‍ക്ക് വന്നിരിക്കാനുള്ള ഏറ്റവും മനോഹരമായൊരു സ്ഥലമായി മാറി.

കാലം എങ്ങനെ മാറി എന്നതോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു എന്നും പറഞ്ഞ് റിമ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ ഇട്ട കമെന്റും അതിനു റിമ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്, ‘പാവാട അലക്കി ആഷിക് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ആരാധകന്റെ കമന്റിന് കുറഞ്ഞ സമയം കൊണ്ട് തന്നെ റിമ മറുപടി കൊടുക്കുകയും ചെയ്തു. ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം എന്നും റിമ പറയുന്നു.