നിങ്ങൾ എന്നെ അങ്ങനെ വിളിക്കുന്നതുകൊണ്ടാണ് ഞാൻ എന്റെ തടി കുറിച്ചത്! പരിഹസിച്ചവർക്ക് മറുപടിയുമായി, റിതിക 

‘കിംഗ് ഓഫ് കൊത്ത’യിലെ കലാപക്കാര  എന്ന ഒറ്റ പാട്ട് കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് റിതിക സിങ്, തന്റെ ശരീരഭാരം കൂടിയിരുന്ന സമയത്തു തനിക്ക് ഒരുപാടു പരിഹാസങ്ങൾ ലഭിച്ചിരുന്നു എന്നും, ഇപ്പോൾ…

‘കിംഗ് ഓഫ് കൊത്ത’യിലെ കലാപക്കാര  എന്ന ഒറ്റ പാട്ട് കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് റിതിക സിങ്, തന്റെ ശരീരഭാരം കൂടിയിരുന്ന സമയത്തു തനിക്ക് ഒരുപാടു പരിഹാസങ്ങൾ ലഭിച്ചിരുന്നു എന്നും, ഇപ്പോൾ അതിനുള്ള മറുപടി എന്നോണം തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റാണ് വൈറൽ ആകുന്നത്. താനിപ്പോൾ തടി കുറച്ചു സുന്ദരിയായിരിക്കുകയാണ്, തടിയുടെ പേരിൽ തന്നെ ആരാധകർ ‘റി ,തിക്കാ ‘ എന്നായിരുന്നു വിളിച്ചത്. എന്നാൽ ഇപ്പോൾ അതിനോട് താൻ വിടപറഞ്ഞു എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

തടിയുള്ള അവസ്ഥയോടു വിട, റി  തിക്കാ  എന്ന നിങ്ങൾ വിളിച്ച പേരിനോടും താൻ ഗുഡ് ബൈ പറയുന്നു നടി കുറിച്ച്, നിങ്ങൾ എന്നെ റി  തിക്കാ  എന്ന പേര് വിളിച്ചതുകൊണ്ടാണ് ഞാൻ എന്റെ തടി കുറച്ചത്. ഇത് തന്നെ പരിഹസിച്ചവർക്കുള്ള മറുപടി റിതിക പറയുന്നു. ഒപ്പം തന്റെ തടി കുറച്ചുകൊണ്ടുള്ള ചിത്രങ്ങളും താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചു.

ഇരുധി സുട്ര  എന്ന തമിഴ് ചിത്രത്തിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തിച്ചേർന്നത്. മാർഷ്യൽ ആർട്ടിസ്റ്റ് കൂടിയായ താരം നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചിരുന്നു. തന്റെ ശരീരത്തെ കുറിച്ച് നല്ല ശ്രെദ്ധ പുലർത്തുന്ന നടി ഈ അടുത്തകാലത്തു ശരീരഭാരം കൂട്ടിയിരുന്നു, എന്നാൽ ഇതിന്റെ പേരിൽ ഒരുപാടു പരിഹാസം താരത്തിനെ നേരിടേണ്ടി വന്നു, ഇപ്പോൾ അതിനുള്ള മറുപടി എന്നോണം ആണ് താരം ഇങ്ങനൊരു പോസ്റ്റും, ചിത്രവും പങ്കുവെച്ചത്.