‘അത്രയും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് തരക്കേടില്ലത്ത സിനിമ ഉണ്ടാക്കിയ വെടികെട്ടു ടീമിന് ആശംസകള്‍’

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും…

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അത്രയും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് തരക്കേടില്ലത്ത സിനിമ ഉണ്ടാക്കിയ വെടികെട്ടു ടീമിന് ആശംസകള്‍’ എന്നാണ് റിയാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘പുകവലി ആരോഗ്യത്തിന് ഹാനികരം ‘
സിനിമ തുടങ്ങുന്നതിനു മുന്‍പ് ഉള്ള ഈ കാര്യം പറയുന്നത് പോലും ‘കളിയാക്കിയ ‘ നിരൂപകര്‍, വ്യക്തി വൈരാഗ്യം പോലെ അടച്ചു ആക്ഷേപിച്ച സിനിമ ഇന്നലെ കാണാനിടയായി.
‘വെടിക്കെട്ട് ‘.
പേഴ്‌സണല്‍ വൈരാഗ്യം ഇല്ലെങ്കില്‍ ഒരു മനുഷ്യന്‍ പോലും ഈ വാണിംഗ് പറയുന്നത് കേട്ട് ചടച്ചു പോയി എന്ന് പറയില്ല.
സ്ഥിരം അടി, ഇടി, പ്രേമം, രണ്ട് തുറക്കാര്‍ ഇങ്ങനെ ഒരു ടെമ്പ്‌ലേറ്റില്‍ പോവുന്ന ചിത്രമാണ് വെടികെട്ട്.
Well Executed Climax ആണ് ചിത്രം ഒരു ശരാശരി അനുഭവമാക്കി തീര്‍ക്കുന്നത്.
അലോണ്‍ കണ്ട് നിര്‍വൃതി അണിഞവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്.
അവര്‍ ഈ വെടിക്കെട്ട് വളരെ മോശം പടം ആണെന്ന് ഒക്കെ പറഞ്ഞു കളിയാക്കുന്നുണ്ട്.
സിനിമയുടെ അഭിപ്രായം പറയുന്നതിന് പകരം ഡയറക്റ്റ് ആയി വിഷ്ണുവിനെയും ബിബിനെയും അറ്റാക് ചെയ്യുന്നതും ഇവിടെ കാണാന്‍ ഇടയായി.
അത്രയും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത് തരക്കേടില്ലത്ത സിനിമ ഉണ്ടാക്കിയ വെടികെട്ടു ടീമിന് ആശംസകള്‍.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പുതുമുഖമായ ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ജോണ്‍കുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസ്സി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ എന്നിവര്‍ ചേര്‍ന്നാണ്.