ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനൊരുങ്ങി റോമ!

അടിത്തിടെയാണ് നടി റോമയ്ക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചതിന് . ഇതിന് പിന്നാലെ ദുബായിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനൊരുുകയാണ് റോമ. ദുബായ് ഗോൾഡൻ വിസ നൽകിയ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റോമ…

അടിത്തിടെയാണ് നടി റോമയ്ക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചതിന് . ഇതിന് പിന്നാലെ ദുബായിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനൊരുുകയാണ് റോമ. ദുബായ് ഗോൾഡൻ വിസ നൽകിയ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റോമ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി.


ഏകദേശം മൂന്ന് മില്യൺ യുഎഇ ദിർഹം മൂലധനം (ആറ് കോടി ഇന്ത്യൻ രൂപ) നിക്ഷേപമുള്ളതാണ് താരത്തിന്റഎറിയൽ എസ്റ്റേറ്റ് ബിസിനസ്. ദുബായ് ബിസിനസ് ബേ കേന്ദ്രമായി റിയൽ എസ്റ്റേറ്റ് ഓഫീസ് ആരംഭിക്കുന്നത്. തനിക്ക് ദുബായ് ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായതിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും വളരെയധികം സന്തോഷമുണ്ടെന്നും റോമപറഞ്ഞു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള താരം യുഎഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനൊരുങ്ങുകയാണ്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ബിസിനസുകാർക്കും നിക്ഷേപകർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയുള്ള ഈ വിസകൾ, കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയാണ് പതിവ്. . പ്രമുഖ സിനിമ താരങ്ങളടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്