ഭീതിയുടെ കൊറോണക്കാലം പറഞ്ഞ് ‘റൂട്ട് മാപ്പ്’!!

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാര്‍ നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘റൂട്ട് മാപ്പിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്ത്. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ലോക്ഡൗണ്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍…

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാര്‍ നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘റൂട്ട് മാപ്പിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്ത്. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ലോക്ഡൗണ്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.

കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്
തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് നടന്നത്. കോവിഡ് കാലത്ത് രണ്ടു ഫ്‌ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരിനാഥ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്‍, നാരായണന്‍ കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര എന്നിവരാണ് അഭിനയിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അരുണ്‍ കായംകുളമാണ്. ഛായാഗ്രഹണം ആഷിഖ് ബാബുവും നിര്‍വഹിക്കുന്നു. പ്രശാന്ത് കര്‍മ്മ, അശ്വിന്‍ വര്‍മ്മ എന്നിവരാണ് സംഗീതം. എഡിറ്റര്‍- കൈലാഷ് എസ്. ഭവനുമാണ്.

iframe width=”853″ height=”480″ src=”https://www.youtube.com/embed/uqplsPB93IY” title=”Routemap Trailer| Maqbool Salman | Anand Manmadhan| Sinseer | Sooraj Sukumar Nair | Dijo Jose Antony” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen>