ബിഗ് ബോസ്സിലേക്ക് വരാൻ കാരണം അമ്മ, അമ്മയെ കുറിച്ച് സാഗർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം പരുപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോൾ മലയാളത്തിൽ പരിപാടിയുടെ അഞ്ചാം സീസൺ ആണ്…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം പരുപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോൾ മലയാളത്തിൽ പരിപാടിയുടെ അഞ്ചാം സീസൺ ആണ് നടന്നു കൊണ്ടിരിക്കുന്നത്. പതിനേഴ് മത്സരാർത്ഥികളുമായാണ് പരുപാടി അതിന്റെ ആദ്യ ദിവസം തുടങ്ങിയത്. മൂന്നാം വാരം പിന്നിട്ടപ്പോഴേക്കും പരുപാടിയിൽ എലിമിനേഷൻസും വൈൽഡ് കാർഡ് എൻട്രിയുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയിലെ ഒരു മത്സരാർത്ഥി ആയിരുന്നു സാഗർ. തട്ടീം മുട്ടീം എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരുപാടിയിൽ കൂടിയാണ് സാഗർ പ്രേഷകരുടെ ശ്രദ്ധ നേടിയത്.

അതിനു മുൻപ് തന്നെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി സാഗർ എത്തിയിരുന്നെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ തട്ടീം മുട്ടീം പരിപാടിയിലെ വേഷം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും സാഗർ ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ്സിൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രകടനങ്ങൾ ആണ് കാഴ്ച വെക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ സാഗർ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്നെ ഒരു നടൻ ആയി കാണാന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് തന്റെ ‘അമ്മ ആണെന്നാണ് സാഗർ പറയുന്നത്.

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് ആയൊക്കെ കുറെ കാലം നടന്നു. മനസ്സ് മടുത്തപ്പോൾ ഓസ്‌ട്രേലിയയിലേക്ക് പോകാൻ നിൽക്കവേ ആണ് തട്ടീം മുട്ടീം ൽ നിന്ന് ക്ഷണം വരുന്നത്. എന്നെ ആദ്യമായി പരുപാടിയിൽ കണ്ടപ്പോൾ ‘അമ്മ കയ്യടിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഞാൻ ഒരു സിനിമ നടൻ ആകണമെന്നായിരുന്നു എന്റെ അമ്മയുടെ വലിയ ആഗ്രഹം. അത് പോലെ തന്നെ തട്ടീം മുട്ടീം പരുപാടി നടക്കുമ്പോഴും ‘അമ്മ കാണുന്നത് ബിഗ് ബോസ് ആയിരുന്നു. അന്ന് ഞാൻ അമ്മയോട് പറയുമായിരുന്നു ഒരിക്കൽ ഞാനും ബിഗ് ബോസ്സിൽ വരുമെന്ന്. അമ്മയുടെ ആ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ് ഞാൻ ബിഗ് ബോസ്സിൽ വന്നത് എന്നുമാണ് സാഗർ പറഞ്ഞത്.