ചലച്ചിത്രതാരം മാമുക്കോയ അന്തരിച്ചു

ചലച്ചിത്ര താരം മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെആരോഗ്യ നില വഷളാകാന്‍…

ചലച്ചിത്ര താരം മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെആരോഗ്യ നില വഷളാകാന്‍ കാരണം. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഹാസ്യ താരമായി മലയാള സിനിമയില്‍ തിളങ്ങിയ മറ്റൊരു താരം കൂടിയാണ് വിട പറയുന്നത്.കോഴിക്കോടന്‍ ശൈലിയും ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.


1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം സുറുമിയിട്ട കണ്ണുകളില്‍ മറ്റൊരു വേഷം ലഭിച്ചിരുന്നു . ഇതില്‍ കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം എന്ന സിനിമയിലെ കോയ മാഷ് ക്ലിക്കായി . പിന്നീടിങ്ങോട്ട് മലയാശ സിനിമയുടെ ഒരുപ്രധാന താരമായിരുന്ന അദ്ദേഹം. തമാശവേഷങ്ങള്‍ക്കിടെ മാമുക്കോയയിലെ സ്വാഭാവിക നടനെയും മലയാളികള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നു