അവരാണ് എന്നെ ശരിക്കും അച്ഛൻ ആക്കിയത്, മനസ്സ് തുറന്ന് സജിൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

അവരാണ് എന്നെ ശരിക്കും അച്ഛൻ ആക്കിയത്, മനസ്സ് തുറന്ന് സജിൻ!

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള താരദമ്പതികളിൽ ഒരാൾ കൂടി ആണ് ഷഫ്‌നയും സജിനും.  ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച സ്വാന്തനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിന്നത് സജിൻ ടി പി ആണ്. സജിൻ തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത് ബിഗ് സ്‌ക്രീനിൽ കൂടിയാണെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ ആണ് സജിൻ തിളങ്ങുന്നത്. വളരെ പെട്ടന്നാണ് പാരമ്ബരയിലെ കർക്കശക്കാരനായ ശിവനെ ആരാധകർ ശ്രദ്ധിച്ച് തുടങ്ങിയത്. പ്രണയിച്ചു വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ കഥകൾ ഇവർ മുൻപ് തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജിൻ പറഞ്ഞ രസകരമായ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സജിന്റെ വാക്കുകൾ ഇങ്ങനെ,

ആളുകൾക്കിടയിൽ ഇപ്പോൾ ഉള്ള ഒരു പൊതുധാരണ ആണ് ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛൻ ആണ് എന്ന്. കാരണം എനിക്ക് ഒരു മകൾ ഉണ്ടെന്ന തരത്തിലെ വാർത്തകൾ പല യൂട്യൂബ് ചാനലിലും വന്നിട്ടുണ്ട്. അതിലൊക്കെ ഞാൻ ഒരു കുഞ്ഞിനേയും എടുത്ത് കൊണ്ട് നിൽക്കുന്ന ചിത്രം ആണ് ഉള്ളത്. എന്നാൽ ഇതിലെല്ലാം ഒന്നെങ്കിൽ ഞാൻ എന്റെ ചേട്ടന്റെ മകൾക്കൊപ്പം ഉള്ള ചിത്രം ആയിരിക്കും, അല്ലെങ്കിൽ ഷഫ്‌നയുടെ റിലേറ്റീവ്‌സിന്റെ കുട്ടികൾക്കൊപ്പമുള്ള ചിത്രമായിരിക്കും. ഓരോ ന്യൂസിലും എന്റെ മകൾ മാറിക്കൊണ്ടിരിക്കും. മകളുടെന്നുള്ള വാർത്തകൾ വരും, പക്ഷെ ഓരോ വാർത്തയിലും ഓരോ കുട്ടികളെ എഴുത്ത് നിൽക്കുന്ന ചിത്രം ആയിരിക്കും എന്നും സജിൻ പറഞ്ഞു.

Shafna and Sajin

Shafna and Sajin

എങ്കിൽ തന്നെയും സോഷ്യൽ മീഡിയയോട് അതിയായ സ്നേഹം ഉണ്ടെന്നും അവർ ഉള്ളത് കൊണ്ടാണ് ഞാൻ  അവതരിപ്പിക്കുന്ന ശിവൻ ഇത്രയേറെ ആരാധകരെ കിട്ടിയത് എന്നും സജിൻ പറഞ്ഞു.

Trending

To Top