‘ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും’ സജിതാ ബേട്ടി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയ സജിതാ ബേട്ടിയെ. ബാലതാരമായി വന്ന്, മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങി, താര പദവി സ്വന്തമാക്കിയ അഭിനേത്രി. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത ഗര്‍ഭിണി…

sajitha betti about her career

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയ സജിതാ ബേട്ടിയെ. ബാലതാരമായി വന്ന്, മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങി, താര പദവി സ്വന്തമാക്കിയ അഭിനേത്രി.

2012 ല്‍ വിവാഹം കഴിഞ്ഞ സജിത ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു. കുടുംബമാണ് ഇപ്പോള്‍ സജിതയ്‌ക്കെല്ലാം. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജീവിതം ആഘോഷിക്കുന്ന സജിതാ ബേട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

‘ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍, മനസ്സിനിണങ്ങിയ ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തല്‍ക്കാലം സാഹചര്യം കൊണ്ട്, മോള്‍ക്കു വേണ്ടി മാറി നിന്നതാണ്. മോളുടെ വളര്‍ച്ച അടുത്തു നിന്നു കാണണം’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സജിത പറയുന്നു.

ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ, സിനിമയില്‍ അതൊന്നുമല്ല, മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുെടയും മമ്മിയുടെയും മോളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്നും സജിത പറയുന്നു.