വിടാതെ മുംബൈ പൊലീസ്; സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിയുതിർത്ത കേസിൽ 5 പേർ കൂടെ കസ്റ്റഡിയിൽ

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ അഞ്ച് പേരെ കൂടി കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ബീഹാറിലെ പ്രതികളുടെ ഗ്രാമത്തിലുളളവരാണ് പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ താപി നദിയിൽ നിന്ന് പ്രതികളുപയോഗിച്ച…

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ അഞ്ച് പേരെ കൂടി കസ്റ്റഡിയിലെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. ബീഹാറിലെ പ്രതികളുടെ ഗ്രാമത്തിലുളളവരാണ് പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ താപി നദിയിൽ നിന്ന് പ്രതികളുപയോഗിച്ച തോക്ക് കണ്ടെടുത്തിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവരെ മണിക്കൂറുകൾക്കകം തന്നെ പിടികൂടാൻ മുംബൈ പോലീസിന് സാധിച്ചിരുന്നു.

വെടിവെയ്പ്പിനു പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന നി​ഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. ഹരിയാനയിലും രാജസ്ഥാനിലുമടക്കം പ്രതികളുമായി ബന്ധമുള്ളവരെ എല്ലാം ചോദ്യം ചെയ്യുന്നുണ്ട്. മെയ് 14 നായിരുന്നു സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് നേർക്ക് പ്രതികൾ വെടിയുതിർത്തത്.

പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയായിരുന്നു ആക്രമണം എന്നാണ് പ്രതികളുടെ പ്രാഥമിക മൊഴി. എന്നാൽ പോലീസ് വിശ്വസിച്ചിട്ടില്ല. സംഭവം ആസൂത്രണം ചെയ്തതായി കരുതപ്പെടുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെയും സഹോദരൻ അൻമോൾ ബിഷ്ണോയിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.