ആ മാരകരോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ഒരുപാട് കഷ്ടപ്പെട്ടു, സാമന്ത

തെന്നിന്ത്യയിലെ സൂപ്പര്‍ നടിയാണ് സാമന്ത അക്കിനേനി. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം കഴിഞ്ഞയിടയ്ക്കായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവര്‍ എന്തിനാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇപ്പോഴും അറിയില്ല. ഇപ്പോഴിതാ പുറത്ത് വരുന്ന…

തെന്നിന്ത്യയിലെ സൂപ്പര്‍ നടിയാണ് സാമന്ത അക്കിനേനി. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം കഴിഞ്ഞയിടയ്ക്കായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവര്‍ എന്തിനാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇപ്പോഴും അറിയില്ല.
ഇപ്പോഴിതാ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. സാമന്തയ്ക്ക് മുന്‍പ് ഒരു രോഗം ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് താരം കുറച്ചുകാലം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഈ രോഗത്തെക്കുറിച്ച് സാമന്ത പറയുന്നത് ഇങ്ങനെയാണ്, ”ഈ രോഗം ഇപ്പോള്‍ വളരെ സാധാരണമാണ്. പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇത് വളരെ സാധാരണം തന്നെയാണ്”.


2013ലാണ് താരത്തിന് ഡയബറ്റീസ് സ്ഥിരീകരിച്ചത്. പിന്നീട് ഒരുപാട് കാലത്തെ ശ്രമഫലമായിട്ടാണ് ഈ രോഗത്തെ താരം അതിജീവിച്ചത്. ഇപ്പോള്‍ താരം പൂര്‍ണ്ണമായി രോഗമുക്ത ആയിരിക്കുകയാണ്. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരങ്ങളിലൊരാളാണ് സാമന്ത ഇപ്പോള്‍. ഒരുപാട് കഷ്ടപ്പെട്ടാമ് രോഗത്തിന്റെ പിടിയില്‍ നിന്നും പുറത്ത് വന്നതെന്നാണ് സാമന്ത പറയുന്നത്.