സാമന്ത വാങ്ങിയത് അഞ്ച് കോടി..! പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ!!

തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നടി സാമന്തയുടെ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സ്. സിനിമ റിലീസാവുന്നതിന് മുന്‍പേ ഊ ആണ്ടവാ എന്ന സാമന്തയുടെ ഐറ്റം നമ്പര്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. 51…

തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു നടി സാമന്തയുടെ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സ്. സിനിമ റിലീസാവുന്നതിന് മുന്‍പേ ഊ ആണ്ടവാ എന്ന സാമന്തയുടെ ഐറ്റം നമ്പര്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. 51 മില്യണ്‍ വ്യൂസ് നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. ഇപ്പോഴിതാ യഥാര്‍ത്ഥത്തില്‍ ഈ ഡാന്‍സ് നമ്പറിന് വേണ്ടി താരം വാങ്ങിയത് ഒന്നരക്കോടി രൂപയല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒന്നര കോടി രൂപയാണ് താരം ”ഊ ആണ്ടവാ ” എന്ന ഗാനത്തിനായി വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം വാങ്ങിയത് അഞ്ചു കോടി രൂപയാണ്. പുഷ്പയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സമാന്തയുടെ ഐറ്റം ഡാന്‍സ്. സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സാണ് ഇത്. അല്ലു അര്‍ജുന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ആ ഗാനം ചെയ്യില്ലായിരുന്നു എന്നാണ് സാമന്ത പറഞ്ഞിരുന്നു. മാത്രമല്ല ആ ഗാനത്തിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും മാനസികമായി ഒരുപാട് തയ്യാറെടുത്തിരുന്നു എന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു.

പാട്ട് എങ്ങിനെ പുറത്തു വരും എന്ന പേടി താരത്തിന് ഉണ്ടായിരുന്നു. പക്ഷെ അല്ലു അര്‍ജുന്‍ തന്നെ ഇരുത്തി, കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ആ പാട്ട് ചെയ്തത്. അല്ലെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു എന്നാണ് സമാന്ത പറഞ്ഞത്. സാമന്ത ഇതിനായി വാങ്ങിയ പ്രിതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.