Friday, December 9, 2022
HomeFilm Newsകയറി പിടിച്ചയാളുടെ കരണത്തടിച്ച് സാനിയ ഇയ്യപ്പന്‍- വീഡിയോ

കയറി പിടിച്ചയാളുടെ കരണത്തടിച്ച് സാനിയ ഇയ്യപ്പന്‍- വീഡിയോ

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്നും നടി പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു. കൂടെ ഉണ്ടായ ഒരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി നടി പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോട് സാനിയ ആണ് ആ സഹപ്രവര്‍ത്തകയെന്ന് തിരിച്ചറിയാം. സാനിയ ഒരാളെ കേറി നിന്ന് അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

‘ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്, പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്, എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിനു ഒട്ടും പറ്റാത്ത സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.. തീര്‍ന്നോ നിന്റെയൊക്കെ അസുഖം? ഇതായിരുന്നു ഗ്രേസ് ആന്റണിയുടെ പോസ്റ്റ്.

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങള്‍. വിനായക അജിത്ത് ആണ് ‘സാറ്റന്‍ഡെ നൈറ്റ്’ ന്റെ നിര്‍മ്മാതാവ്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍, ഗ്രെയ്സ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related News