ശബരിമലയുടെ കഥ പറഞ്ഞ് ‘സന്നിധാനം പി ഒ’!!! മകര ജ്യോതി ദിനത്തില്‍ സന്നിധാനത്ത് പൂജ നടന്നു

മാളികപ്പുറം സിനിമയ്ക്ക് ശേഷം ശബരിമല പശ്ചാത്തലമായി വീണ്ടും മലയാള സിനിമ ഒരുങ്ങുന്നു. യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ‘സന്നിധാനം പി ഒ’ വരുന്നു. രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന…

മാളികപ്പുറം സിനിമയ്ക്ക് ശേഷം ശബരിമല പശ്ചാത്തലമായി വീണ്ടും മലയാള സിനിമ ഒരുങ്ങുന്നു. യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ‘സന്നിധാനം പി ഒ’ വരുന്നു. രാജീവ് വൈദ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ്
സന്നിധാനം പിഒ.

ചിത്രത്തിന്റെ പൂജ ഇന്ന് ശബരിമല സന്നിധാനത്ത് നടന്നു. മകര ജ്യോതി ദിവസത്തിലാണ് ചടങ്ങ് നടന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവ ആണ് ഫസ്റ്റ് ക്ലാപ് അടിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപന്‍ പൂജയുടെ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ശബരിമല പശ്ചാത്തലമായി ഒരു പാന്‍ ഇന്ത്യന്‍ സിനിമയായാണ് സന്നിധാനം പിഒ
എത്തുന്നത്. സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദന്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമയുടെ പൂജ നടക്കുന്നത്. ഇന്ന് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു.

ശബരിമലയും അവിടെ ഡോളി ചുമക്കുന്നവരും സന്നിധാനം പോസ്റ്റ് ഓഫീസും ആസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. രാജേഷ് മോഹനാണ് ചിത്രത്തിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ-വിനോദ് ഭാരതി എ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്, സ്റ്റില്‍സ്-നിദാദ് കെ എന്‍,ഡിസൈന്‍-ആദിന്‍ ഒല്ലൂര്‍, പിആര്‍ഒ- ശബരി എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.