‘അപ്പന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍…’ ശലമോന്റെ ടീസര്‍ പുറത്തിറങ്ങി

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ശലമോന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജിതിന്‍ പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം,…

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ശലമോന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജിതിന്‍ പത്മനാഭനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം, വിശാഖ് നായര്‍, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സന്‍, സൗമ്യ മേനോന്‍, അഞ്ജലി നായര്‍, ബോബന്‍ സാമൂവല്‍, സോഹന്‍ സീനുലാല്‍, ബിനോയ് നമ്പാല, സൂരജ് പോപ്‌സ്, പരീക്കുട്ടി, അന്‍സല്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

നിസാം ഗൗസ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചായഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം, പെപ്പര്‍കോണ്‍ സ്റ്റുഡിയോസിനു വേണ്ടി നോബിള്‍ ജോസ് ആണ് നിര്‍മ്മിക്കുന്നത്. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പര്‍കോണ്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. കോ പ്രൊഡ്യുസര്‍ സുജിത് ജെ നായര്‍ & ഷാജി.

എക്സികുട്ടിവ് പ്രൊഡ്യുസര്‍ ബാദുഷ എന്‍ എം. ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജന്‍ ശലമോന്റെയും മമ്മിയുടെയും ജീവിതം പറയുന്ന ചിത്രം, ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന രസകരമായ മാറ്റങ്ങളുമാണ് നര്‍മ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോകുല്‍ ഹര്‍ഷന്‍ ആണ്. വിനീത് ശ്രീനിവാസന്‍, സൂരജ് സന്തോഷ് തുടങ്ങിയവര്‍ പാടിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, എഡിറ്റിംഗ് റിയാസ് കെ ബദര്‍, ആര്‍ട്ട് സജീഷ് താമരശ്ശേരി, മേക്കപ്പ് മനു മോഹന്‍, കോസ്റ്റും ആരതി ഗോപാല്‍. ചീഫ് അസ്സോസിയേറ്റ് അനീവ് സുകുമാര്‍. റണ്‍ രവി ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, കളറിങ് ലിജു പ്രഭാകര്‍, സ്റ്റില്‍സ് അജി മസ്‌കറ്റ് & പബ്ലിസിറ്റി ഡിസൈന്‍സ് ആര്‍ട്ടോകാര്‍പസ്. കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഡ്രീം ബിഗ് ഫിലംസ് ചിത്രം വിതരണത്തിനെത്തിക്കും. പിആര്‍ഒ മഞ്ജു ഗോപിനാഥ്.