‘ഓസ്‌കാറില്‍ തിളങ്ങി നില്‍ക്കുന്ന കീരവാണിയുടെ മലയാള സിനിമ വരുന്നു’

ഓസ്‌കറുമായി ലോക സംഗീതത്തിന്റെ നെറുകയിലെത്തി നില്‍ക്കുകയാണ് എം.എം.കീരവാണി. ആര്‍ആര്‍ആറിലെ പാട്ട് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. മലയാളികള്‍ക്കും ഇത് അഭിമാന നിമിഷങ്ങളാണ്. അദ്ദേഹം മലയാളത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ…

ഓസ്‌കറുമായി ലോക സംഗീതത്തിന്റെ നെറുകയിലെത്തി നില്‍ക്കുകയാണ് എം.എം.കീരവാണി. ആര്‍ആര്‍ആറിലെ പാട്ട് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. മലയാളികള്‍ക്കും ഇത് അഭിമാന നിമിഷങ്ങളാണ്. അദ്ദേഹം മലയാളത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘നീലഗിരി’യിലെ ഗാനങ്ങള്‍, മമ്മൂട്ടിയുടെ തന്നെ സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകളിലെയെല്ലാം ഹിറ്റ് ഗാനങ്ങള്‍ കീരവാണിയുടേതാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഓസ്‌കാറില്‍ തിളങ്ങി നില്‍ക്കുന്ന കീരവാണിയുടെ മലയാള സിനിമ വരുന്നുവെന്നാണ് സന്തോഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഓസ്‌കാറില്‍ തിളങ്ങി നില്‍ക്കുന്ന കീരവാണിയുടെ മലയാള സിനിമ വരുന്നു.
കീരവാണി – ശ്രീകുമാരന്‍ തമ്പി ഗാനങ്ങളുമായി പാന്‍ ഇന്ത്യന്‍ ചിത്രം വരുന്നതായി ജോണി സാഗരിക. കോവിഡിനു മുമ്പ് പാട്ടുകളുടെ റെക്കോഡിംഗ് കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നടന്നില്ല. അഞ്ച് പാട്ടുകളാണ് ഉള്ളത്. ഒരു പാട്ടില്‍ യേശുദാസിന്റെ ശബ്ദം കൂടി മിക്‌സ് ചെയ്യാനുണ്ട് എന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ലതാ മങ്കേഷ്‌കര്‍ – യേശുദാസ് ഡ്യുയറ്റാണ് ഉദ്ദേശിച്ചിരുന്നത്. അത് നടന്നില്ല. എന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഷൂട്ടിംഗ് താമസിയാതെ തുടങ്ങും. പാട്ടുകളും സിനിമയും വേഗം റിലീസാകുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം ആര്‍.ആര്‍.ആറിന് കൂടാതെ മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യ പുരസ്‌കാരം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലഫന്റ് വിസ്പറേഴ്‌സ്’ സംവിധാനം ചെയ്തത്.