ഇതിനെ കുറിച്ചോർത്ത് നിങ്ങൾ ആരും വ്യാകുലപ്പെടേണ്ടതില്ല, പ്രതികരണവുമായി സനൂഷ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതിനെ കുറിച്ചോർത്ത് നിങ്ങൾ ആരും വ്യാകുലപ്പെടേണ്ടതില്ല, പ്രതികരണവുമായി സനൂഷ!

sanusha fb post

ബാലതാരമായി സിനിമയിലേക്ക് എത്തി നായികയായി തിളങ്ങുന്ന താരമാണ് സനൂഷ സന്തോഷ്. കുറച്ച് സിനിമകളിൽ നായികയായി അഭിനയിച്ചതിന് ശേഷം താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് ഇപ്പോൾ. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആണ് സനൂഷയ്ക്ക് എതിരെ ബോഡി ഷെയിമിങ് നടന്നു കൊണ്ടിരിക്കുന്നത്. അപ്പോഴൊന്നും താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ തന്നെ ബോഡി ഷെയിമിങ് ചെയ്യുന്നവർക്ക് എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സനൂഷ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് തനിക്കെതിരെ വരുന്ന ബോഡി ഷെയിമിങ്ങിൽ താരം തന്റെ പ്രതികരണം അറിയിച്ചിരിക്കുനന്നത്.

അതേ, എന്റെ ശരീര ഭാരത്തെ കുറിച്ചോർത്ത് പരിഭ്രമിക്കുന്നവരോടും, ടെൻഷൻ അടിക്കുന്നവരോടും, ബോധവാന്മാർ ആയിരിക്കുന്നവരോടും, പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സൗന്ദര്യത്തോടെയും ഒരാളും അധികനാൾ ഇരിക്കില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്യുവാന്‍ നിങ്ങള്‍ ഒരുപാട് ഇഷ്ട്ടം ആണെങ്കിൽ ഓര്‍ക്കുക നിങ്ങള്‍ നിങ്ങളുടെ ഒരു വിരൽ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകളും ചൂണ്ടുന്നത് നിങ്ങളിലേക്ക് തന്നെയാണ്. എല്ലാം തികഞ്ഞവർ ആയി ആരും തന്നെ ഇല്ല എന്നും നിങ്ങൾ ഓർക്കണം എന്നുമാണ് സനൂഷ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!