‘മുത്തിയമ്മ പ്രിന്‍സിപ്പാള് രാജി വെക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള് ചാര്‍ജ്ജെടുക്കണം’!! ശാരദക്കുട്ടി

മലയാളത്തിന്റെ പ്രിയ ഗായകനും സംഗീത സംവിധായകനുമാണ് ജാസ് ഗിഫ്റ്റ്. കഴിഞ്ഞ ദിവസമാണ് താരത്തിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. കോളേജ് ഡേ പരിപാടിയിലേക്ക് താരത്തിനെ ക്ഷണിച്ചിരുന്നത്. പക്ഷേ പാട്ട്…

മലയാളത്തിന്റെ പ്രിയ ഗായകനും സംഗീത സംവിധായകനുമാണ് ജാസ് ഗിഫ്റ്റ്. കഴിഞ്ഞ ദിവസമാണ് താരത്തിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. കോളേജ് ഡേ പരിപാടിയിലേക്ക് താരത്തിനെ ക്ഷണിച്ചിരുന്നത്. പക്ഷേ പാട്ട് പാടുന്നതിനിടെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ചു വാങ്ങിയ സംഭവം വിവാദമായിരിക്കുകയാണ്. താരത്തിനെ അവഹേളിച്ച പ്രന്‍സിപ്പാളിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്.

എഴുത്തുകാരി ശാരദക്കുട്ടിയും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ശാരദക്കുട്ടിയുടെ വിമര്‍ശനം നിറയുന്നത്. ‘മുത്തിയമ്മ പ്രിന്‍സിപ്പാള് രാജി വെക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള് ചാര്‍ജ്ജെടുക്കണം’ എന്ന് പണ്ടൊരു പാട്ട് കേട്ടിട്ടുണ്ട്. കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ നടപടി കണ്ടപ്പോള്‍ ഈ പാട്ടാണോര്‍മ്മ വന്നത്. അറിയപ്പെടുന്ന ഒരു കലാകാരനെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണവര്‍ ചെയ്തത്.

അടിസ്ഥാന മര്യാദ എന്നൊന്നില്ലാത്ത ഒരാള്‍ക്കല്ലാതെ പാടിക്കൊണ്ടിരിക്കുന്ന ഗായകന്റെ കയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിച്ചു വാങ്ങാന്‍ കഴിയില്ല.. തെരുവില്‍ പോലും ആരുമത് ചെയ്യില്ല. ജാസി ഗിഫ്റ്റ് നിങ്ങളുടെ അഹങ്കാരത്തോട് തികഞ്ഞ മര്യാദയോടെ പ്രതികരിച്ചത് അദ്ദേഹത്തിന് സ്വയവും സ്വന്തം കലയോടുമുള്ള ബഹുമാനം കൊണ്ടാണ്. നിങ്ങള്‍ക്കില്ലാത്ത ഒന്നാണത്. വിദ്യാഭ്യാസം എന്നത് പേരിനറ്റത്തെ ഡിഗ്രിവാല്‍ മാത്രമല്ല ടീച്ചറേ.. വീണ്ടും പാടാം , ‘ബുദ്ധിയുള്ള പ്രിന്‍സിപ്പാള് ചാര്‍ജ്ജെടുക്കണം’, എന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. ഇതിനിടയില്‍ അദ്ദേഹം പാട്ട് പാടി. ഒപ്പം സജിന്‍ കോലഞ്ചേരി എന്ന ഗായനും വന്നിരുന്നു. ജാസി ഗിഫ്റ്റ് പാടി തുടങ്ങിയതും പ്രിന്‍സിപ്പള്‍ വന്ന് മൈക്ക് പിടിച്ച് വാങ്ങുക ആയിരുന്നു.