ഇതാണ് ഭ്രമയുഗത്തിലെ ഭയപ്പെടുത്തിയ ആ കുട്ടിചാത്തന്‍!!!

അടുത്തിടെ തിയ്യേറ്ററിലെത്തിയ ബോക്‌സോഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവനൊരുക്കിയ ഹൊറര്‍ ത്രില്ലറാണ് ഭ്രമയുഗം. ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. കൊടുമണ്‍…

അടുത്തിടെ തിയ്യേറ്ററിലെത്തിയ ബോക്‌സോഫീസ് സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവനൊരുക്കിയ ഹൊറര്‍ ത്രില്ലറാണ് ഭ്രമയുഗം. ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. കൊടുമണ്‍ പോറ്റിയായെത്തിയ മെഗാതാരത്തിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം

ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ പല കാര്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതില്‍ ഒന്നാണ് ചാത്തന്റെ യഥാര്‍ത്ഥ രൂപം. ഭയപ്പെടുത്തുന്നതും വെറുപ്പുണ്ടാക്കുന്നതുമായ രൂപത്തിലാണ് അവസാന ഭാഗങ്ങളില്‍ ചാത്തന്‍ എത്തിയത്. ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണോ ഒരുക്കിയത് എന്നെല്ലാം ചര്‍ച്ചകളും നടന്നിരുന്നു.

അതേസമയം, വിഎഫ്എക്‌സിലൂടെയല്ല ചാത്തനെ ഒരുക്കിയതെന്നാണ് പുറത്തുവരുന്നത്. ബാലതാരമാണ് ചാത്തനായിട്ടെത്തിയത്. ആകാശ് ചന്ദ്രന്‍ എന്ന വിദ്യാര്‍ഥിയാണ് അവസാന ഭാഗങ്ങളില്‍ ചാത്തനായെത്തിയത്. ആകാശിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിംഗ് (ദ മേക്കപ്പ് ലാബ്) ആണ് ക്യാരക്റ്റര്‍ ഡിസൈന്‍ ചെയ്തത്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനായിട്ടെത്തിയത്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരൊക്കെയാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.