‘തന്ത്രികുമാരന്‍ യക്ഷിയായ നീലിയെ കാണുന്നു’ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ്

വിവാഹത്തിന് മുമ്പുള്ള സേവ് ദി ഡേറ്റ് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പുതു തലമുറയുടെ ആലോചന. അത്തരത്തില്‍ ചില വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മുണ്ടക്കയം സ്വദേശികളായ അര്‍ച്ചന- അഖില്‍ എന്നിവരുടെ സേവ് ദ്…

save-the-date-video

വിവാഹത്തിന് മുമ്പുള്ള സേവ് ദി ഡേറ്റ് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് പുതു തലമുറയുടെ ആലോചന. അത്തരത്തില്‍ ചില വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മുണ്ടക്കയം സ്വദേശികളായ അര്‍ച്ചന- അഖില്‍ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യക്ഷിക്കഥ പറഞ്ഞു തുടങ്ങുന്ന സേവ് ദ് ഡേറ്റ് വീഡിയോയില്‍ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് ഇവരെത്തുന്നത്.

മുത്തശ്ശി പേരക്കുട്ടിയോട് കഥ പറയുന്ന രീതിയിലാണ് അവതരണം. ഒരു തന്ത്രികുമാരന്‍ ഇളവന്നൂര്‍ മടത്തിലേക്ക് യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടര്‍ന്നു നീലിയെ ആവാഹിക്കാന്‍ ശ്രമിക്കുന്നു. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന നീലിയെ തന്ത്രികുമാരന്‍ ഭാര്യയായി സ്വീകരിക്കുന്നു. ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും ഭരണങ്ങാനുത്തുള്ള തിടനാട്ടിലുമായിരുന്നു ഇതിന്റെ ചിത്രീകരണം.