നീ കാണിച്ച സ്നേഹവും ത്യാഗവും ആണ് എന്നെ ഞാൻ ആക്കിയത് !! അനിയത്തിയുടെ ചിത്രം പങ്കുവെച്ച് സായിപല്ലവി

സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തെ എന്നും ചേര്‍ത്തുപിടിക്കുന്ന നടിയാണ് സായ് പല്ലവി. അതുകൊണ്ടു തന്നെ സായ് പല്ലവി പങ്കെടുക്കുന്ന എല്ലാ വേദികളിലും കുടുംബവും ഒപ്പമുണ്ടാകും. ഇപ്പോഴിതാ അനിയത്തി പൂജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. പൂജയ്ക്കൊപ്പമുള്ള…

sayipallavi

സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തെ എന്നും ചേര്‍ത്തുപിടിക്കുന്ന നടിയാണ് സായ് പല്ലവി. അതുകൊണ്ടു തന്നെ സായ് പല്ലവി പങ്കെടുക്കുന്ന എല്ലാ വേദികളിലും കുടുംബവും ഒപ്പമുണ്ടാകും. ഇപ്പോഴിതാ അനിയത്തി പൂജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. പൂജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് സായ് പല്ലവി ഹൃദയസ്പര്‍ശിയായ ആശംസ നേര്‍ന്നിരിക്കുന്നത്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായാണ് സായ് പല്ലവിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

sayipallavi

നിന്റെ സ്നേഹം, നിന്റെ ത്യാഗങ്ങള്‍, നീ കാണിച്ച വിട്ടുവീഴ്ചകള്‍, എന്റെ ജീവിതത്തിന് നീ നല്‍കിയ അര്‍ഥം, എന്റെ ദിവസങ്ങലിലേക്ക് നീ കൊണ്ടു വന്ന സന്തോഷം, ഏത് അവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. എന്റെ ലോകത്ത് നീ നിലനില്‍ക്കുന്നത് പോലും ഒരു അനുഗ്രമമാണ്. നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കുമെന്നും സായ് പല്ലവി പറയുന്നു.

sayipallavi 1

ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകണമെങ്കില്‍, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകള്‍ എന്റെ മങ്കീയെന്നായിരുന്നു സായ് പല്ലവി കുറിച്ചത്സഹോദരിയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു. കുട്ടിക്കാല ചിത്രങ്ങളും താരം പങ്കുവെവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധ നേടിയത്.