സജ്‌നയുടേതെന്ന പേരിൽ വോയിസ് റെക്കോർഡ് പുറത്ത്, പിന്നിൽ രഞ്ചു രജ്ഞിമാർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

സജ്‌നയുടേതെന്ന പേരിൽ വോയിസ് റെക്കോർഡ് പുറത്ത്, പിന്നിൽ രഞ്ചു രജ്ഞിമാർ!

Seema against Renju Ranjimar

കഴിഞ്ഞ ആഴ്ചമുതൽ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ് സജ്‌ന. സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഭാഗമായി സ്വന്തമായി ബിരിയാനികച്ചവടം തുടങ്ങി ജീവിച്ചു പോന്നിരുന്ന ട്രാൻസ്‌ജെൻഡർ യുവതിയാണ് സജ്‌ന. എന്നാൽ സമാന ജോലിചെയ്യുന്നവർ ഇവർക്കെതിരെ ഭീക്ഷണി മുഴക്കിയതോടെ ജോലി ചെയ്യാൻ കഴിയാതെ വന്നതിനെ തുടന്ന് തന്റെ ദുഃഖം പറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച സജ്‌ന ഫേസ്ബുക് ലൈവിൽ എത്തി പൊട്ടിക്കരഞ്ഞിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ സജ്നക്ക് പിന്തുണയുമായി ആളുകളും എത്തി. കൂടാതെ ബിരിയാണി കട തുടങ്ങാനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് നടൻ ജയസൂര്യയും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്.

ഉറക്ക ഗുളിക കഴിച്ചു സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.icu വിൽ നിരീക്ഷണത്തിൽ കഴിയുന്ന താരത്തിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ സജ്നയുടെ ആത്മഹത്യ ശ്രമത്തിനു കാരണം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ രഞ്ജു രഞ്ജിമാർ ആണെന്നാണ് പുറത്ത് വരുന്ന ആരോപണം. സീമ വിനീത് ആണ് ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രഞ്ജു രഞ്ജിമാരുടെ പേര് പറയാതെ പറയുകയാണ് സീമ.

സജ്നയുടെ ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടതായി അറിയാൻ കഴിഞ്ഞു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ പെടുന്ന ആളുകൾ തന്നെ ആണ് സ്വാർത്ഥ ലാഭം നോക്കി ആ ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തിട്ടുള്ളതും മാധ്യമ പ്രവർത്തകർക്കടക്കം അയച്ചുകൊടുത്തിട്ടുള്ളതും എന്നതിൽ യാതൊരു സംശയവും ഇല്ല . സജ്നയുടെ രണ്ടാമത്തെ ലൈവ് മായി ബന്ധപ്പെട്ടാണ് ആ വോയ്‌സ് ഉള്ളത്. കേരളം ഏറ്റെടുത്ത ആദ്യത്തെ ലൈവിൽ യാതൊരു വിധ സംശയവും എനിക്കില്ല. ബാക്കി വന്ന ബിരിയാണികാൾ കാണിച്ചു കരഞ്ഞുകൊണ്ടാണ് അവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളെ അവർ പൊതു സമൂഹത്തിൽ കൊണ്ടുവന്നത്. അതിൽ ഒരു തെറ്റും ഇല്ല. രണ്ടാമത്തെ ലൈവ് മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രകാരം ചെയ്തതാണെന്നും അതിനെപ്പറ്റി സംസാരിക്കാൻ ചെയ്ത കാൾ ആണ് റെക്കോർഡ് ചെയ്ത് സ്‌പ്രെഡ്‌ ആകുന്നത്. ഇത് ചെയുന്നത് ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ചിലർ ആണെന്നതാണ് ഏറ്റവും സങ്കടം.
അവർക്ക് പല ഉദ്ദേശങ്ങളും ഉണ്ടാകാം പക്ഷെ ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്നത് വഴി ഇല്ലാതാകുന്നത് പൊതുസമൂഹത്തിൽ ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തിന്റ തന്നെ നിലനിൽപ്പാണ്‌. വ്യക്തിപരമായി നിങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ടാകാം പക്ഷെ സാമൂഹികമായി നിങ്ങൾക്ക് യാതൊരു അംഗീകാരവും ഈ സമൂഹത്തിൽ കല്പിക്കപ്പെട്ടിട്ടില്ല എന്ന് നിങ്ങൾ മനസിലാക്കണം . സ്വാർത്ഥത കൊണ്ട് എന്നും മനുഷ്യരെ ഉപദ്രവിക്കൻ സാധിക്കില്ല.
എന്തായാലും അത്രേം തെറ്റിദ്ധാരണ ജനകമായ ഒരു വോയിസ് റെക്കോർഡ് ചെയ്ത് അത് എഡിറ്റ് ചെയ്ത് മാധ്യമങ്ങൾക്ക് അടക്കം അയച്ചു കൊടുത്ത ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ തന്നെ ചില ശകുനികൾക്ക് ( ലോകപ്രശസ്ത അമ്മക്ക് ) നടുവിരൽ നമസ്കാരം…
മാലാപാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട വിവാദത്തിൽ സീമ നഷ്ടപരിഹാരത്തിനായാണ് ഇത്തം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് രഞ്ജു പറഞ്ഞതായും സീമ തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.

 

https://www.facebook.com/seemavineeth.makeup/posts/3060377264067814?__cft__[0]=AZVgtyzaSu0IX9T99ITm3NoEa6OgB4fEBAJBCQg_9vwQk31IkQhEgQU8Oo5HGJjkjdFYhzRLAjXvF0TfHWiMi5sRxgj4Emkzbn323x-_4az4HxXJOczPjJppVMJihrshj-s&__tn__=%2CO%2CP-R

 

Join Our WhatsApp Group

Trending

To Top
Don`t copy text!