മമ്മൂട്ടിയോട് പോലും അന്ന് എന്റെ വിവാഹത്തിന് വരണ്ടെന്നു ഞാൻ പറഞ്ഞു, മനസുതുറന്നു ശ്രീനിവാസൻ!

മലയാളസിനിമയിൽ വളരെ വലിയ സ്ഥാനമാണ് ഇന്ന് ശ്രീനിവാസന് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നടൻ എന്ന നിലയിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. നിർമ്മാതാവായും സംവിധായകനാനും കഥാരചയിതാവായുമെല്ലാം നിരവധി തവണ…

Sreenivasan about marriage

മലയാളസിനിമയിൽ വളരെ വലിയ സ്ഥാനമാണ് ഇന്ന് ശ്രീനിവാസന് ഉള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നടൻ എന്ന നിലയിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. നിർമ്മാതാവായും സംവിധായകനാനും കഥാരചയിതാവായുമെല്ലാം നിരവധി തവണ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്ക കാലത്ത് അധികം ശ്രദ്ധിക്കപ്പെടാഞ്ഞ താരം തന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ പഴയകാല ജീവിതത്തെക്കുറിച്ചു മനസുതുറക്കുകയാണ് ശ്രീനിവാസൻ ഇപ്പോൾ.
എന്റെ കല്യാണ സമയത്ത് കയ്യില്‍ പണമില്ലാതെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഇന്നും അതോർക്കുമ്പോൾ ആ ഒരു സമയം ഞാൻ എങ്ങനെ കടന്നുപോയി എന്ന് മനസിലാകുന്നില്ല. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഞാൻ വിവാഹക്കാര്യം ഇന്നസെന്റിനോട് തുറന്നു പറഞ്ഞത്. ആരെയും വിളിക്കുന്നില്ലെന്നും വളരെ ലളിതമായ രീതിയിൽ ചിലവ് കുറച്ചാണ് വിവാഹം നടത്തുന്നത്. രജിസ്റ്റർ ഓഫീസിൽ വെച്ച് ആണ് വിവാഹം എന്നും ഞാൻ പറഞ്ഞത്. വിവാഹക്കാര്യം പറഞ്ഞു സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്റെ കയ്യിൽ ഇന്നസെന്റ് ഒരു പാക്കറ്റ് തന്നു. ഞാൻ പെട്ടന്ന് അത് തുറന്നു നോക്കി. അതില്‍ 400 രൂപയുണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലൊന്നും ആയിരുന്നില്ല. 400 രൂപയ്ക്കൊക്കെ വലിയ വിലയുള്ള സമയം ആയിരുന്നു. ഇതെങ്ങനെ ഒപ്പിച്ചു എന്ന് ഞാൻ തിരക്കിയപ്പോൾ ഭാര്യയുടെ രണ്ടു വള വിറ്റു എന്ന മറുപടിയാണ് ഇന്നസെന്റ് തന്നത്. ആ കാശ് കൊണ്ടാണ് ഞാൻ പെണ്ണിന് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങിയത്.
ഇന്നസെന്റ്ആ മാത്രമല്ല, മമ്മൂട്ടിയും വിവാഹത്തിനായി തനിക്ക് പൈസ തന്നു സഹായിച്ചു. പക്ഷെ മമ്മൂട്ടിയോട് പോലും വിവാഹത്തിന് വരണ്ട എന്ന് ഞാൻ പറഞ്ഞു. അത് പോലെ ഒരു സാഹചര്യം ആയിരുന്നു എനിക്ക് അന്ന്. മമ്മൂട്ടി ആവനാഴിയിൽ അഭിനയിച്ചു കത്തി കയറുന്ന സമയം ആയിരുന്നു അന്ന്. അത് പോലെ പ്രശസ്തിയിൽ എത്തിയ ഒരു താരം തന്റെ വിവാഹത്തിന് വന്നാൽ അവിടെ ആളുകൾ കൂടുമെന്നു ഞാൻ ഭയപ്പെട്ടിരുന്നു. ഞാൻ ഈ കാര്യം മടിച്ചിട്ടാണെങ്കിലും മമ്മൂട്ടിയോട് പറഞ്ഞു. പക്ഷേ മമ്മൂട്ടി അത് ആദ്യം എതിർത്തു, ഞാൻ തീർച്ചയായും വരുമെന്ന് പറഞ്ഞു. പക്ഷെ ഞാൻ കൂടുതൽ നിർബന്ധിച്ചപ്പോൾ ആണ് അദ്ദേഹം വരില്ല എന്ന് പറഞ്ഞത്. ശേഷം ഒരു സ്വർണത്താലി വാങ്ങി രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ വെച്ച് വളരെ ലളിതമായാണ് അന്ന് വിവാഹം നടന്നത്. ശ്രീനിവാസൻ പറഞ്ഞു.