ഞങ്ങളുടെ കുടുംബത്തിൽ ഒരു സന്തോഷം ഉണ്ടായിരിക്കുന്നു, വെളിപ്പെടുത്തി സീമ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങളുടെ കുടുംബത്തിൽ ഒരു സന്തോഷം ഉണ്ടായിരിക്കുന്നു, വെളിപ്പെടുത്തി സീമ!

seema new happiness

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് സീമ. വര്ഷങ്ങളോളം മലയാള സിനിമയെ അടക്കി ഭരിച്ച താരം നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്. സംവിധായകൻ ഐ വി ശശിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. വിവാഹശേഷവും സീമ സിനിമയിൽ സജീവമായിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് താരം സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സീമ. വിഡിയോയിൽ കൂടിയാണ് തരാം തന്റെ പുതിയ സന്തോഷം പങ്കുവെച്ചത്. ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐ.വി. ശശി സ്വന്തമായി സംവിധാനം ചെയ്ത ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. വർഷങ്ങൾ കൊണ്ട് പ്രിയദർശന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന അനി ആദ്യമായാണ് ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുന്നത്. ‘നിന്നിലാ നിന്നിലാ’ എന്ന തെലുങ് ചിത്രമാണ് താരം സംവിധാനം ചെയ്തിരിക്കുന്നത്. സീമയുടെ വാക്കുകൾ ഇങ്ങനെ,

ഞങ്ങളുടെ വീട്ടിൽ ഒരു സന്തോഷം നടന്നിരിക്കുകയാണ്. ഇന്ന് ശശിയേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കുറച്ച് മുൻപ് തന്നെ ഈ വിശേഷം നിങ്ങളെ അറിയിച്ചേനെ. പക്ഷെ അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ മകൻ അനി ഐ.വി ശശി, വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞതിനു ശേഷം സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷം ആയി അസോസിയറ്റ് ഡയറക്ടറായി ജോലി ചെയ്തു വരുകയായിരുന്നു.

എന്നാൽ അനി ഇപ്പോൾ സ്വന്തമായി ഒരു സിനിമ ചെയ്തിരിക്കുകയാണ്. തെലുങ്കിലാണ് അവൻ സിനിമ ചെയ്തിരിക്കുന്നത്. ‘നിന്നിലാ നിന്നിലാ’ എന്നാണ് പടത്തിന്റെ പേര് . ചിത്രത്തിൽ അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങൾ സിനിമ കണ്ടു, ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നാസർ സർ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓർത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നാണ്. നല്ല ചിത്രമാണ്കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചാൽ നന്നായിരിക്കും. എനിക്കും ശശിയേട്ടനും നിങ്ങൾ നൽകിയ അതെ പിന്തുണ അനിക്കും നൽകണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അവനൊപ്പം തന്നെ വേണം.

Trending

To Top
Don`t copy text!