അവസാനമായി ജയന്റെ മുഖം കാണാൻ പോയപ്പോൾ ശശിയേട്ടൻ അതിന് സമ്മതിച്ചില്ല, വെളിപ്പെടുത്തലുമായി സീമ

മലയാളസിനിമക്ക് ഉണ്ടായ ഒരു തീരാനഷ്ടമാണ് ജയൻ, ജയന്റെ വിയോഗം ഏവരെയും ഞെട്ടിച്ച്  കളഞ്ഞിരുന്നു, 197ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ ജയൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. മറ്റുനടന്മാരിൽ നിന്നും  ഏറെ വ്യത്യസ്തൻ ആയിരുന്നു ജയൻ .  അഭിനയത്തിലെ താരത്തിന്റെ വ്യത്യസ്തതയാണ് മറ്റു നടന്മാരിൽ നിന്നും ജയനെ വേറിട്ട് നിർത്തുന്നത് തന്നെ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ജയനും സീമയും. അങ്ങാടി, കരിമ്ബന, മനുഷ്യ മൃഗം തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിത ജയനുമായിട്ടുളള അടുപ്പത്തെ കുറിച്ച്‌ സീമ

സീമയുടെ വാക്കുകൾ ഇങ്ങനെ, ജയന്റെ വിയോഗത്തെ കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ ഇന്നും ഞെട്ടലാണെന്നാണ് സീമ പറയുന്നത്. സിനിമയില്‍ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടന്‍ ജയനോടായിരുന്നെന്നും സീമ പറയുന്നു. ആ ദുരന്തത്തെക്കുറിച്ചോര്‍ക്കുമ്ബോള്‍ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് . അര്‍ച്ച ടീച്ച എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്ബോഴായിരുന്നു ജയന്റെ വിയോഗം. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ സുകുമാരി ചേച്ചിക്ക് മദ്രാസില്‍നിന്നും ഫോണ്‍വരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലര്‍ച്ചയോടെ ഓടി വന്ന് “സീമേ… ജയന്‍ പോയി” എന്ന് പറഞ്ഞു.
മദ്രാസില്‍നിന്ന് ജയേട്ടന്റെ ബോഡി തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു: “ആ മുഖം നീ കാണണ്ട”. സദാ ഊര്‍ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിക്ക് കാണാനാകുമായിരുന്നില്ല. മരണം കഴിഞ്ഞ് നാല്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.’ താരം പങ്കുവച്ചു.