‘ഐ ലവ് യു എന്ന് ഞാൻ പറഞ്ഞു’ പറയിപ്പിച്ചതാണെന്ന്! എന്നാൽ സത്യം ഇങ്ങനെ നടി സീത പറയുന്നു

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കേറിയ നടിയായിരുന്നു സീത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത സീത പിന്നീട് സഹനടിയായും അഭിനയിച്ചു. നടനും സംവിധായകനുമായ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തിരുന്നത്. 1990 ലായിരുന്നു…

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കേറിയ നടിയായിരുന്നു സീത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത സീത പിന്നീട് സഹനടിയായും അഭിനയിച്ചു. നടനും സംവിധായകനുമായ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തിരുന്നത്. 1990 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് പിന്മാറി. രണ്ട് പെൺമക്കളാണ് സീതയ്ക്കും പാർഥിപനും ജനിച്ചത്. എന്നാൽ 2001ൽ സീതയും പാർത്ഥിപനും വേർപിരിഞ്ഞു. ഇതിന് ശേഷമാണ് നടി അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നതും സഹനടി വേഷങ്ങൾ ചെയ്യുന്നതും. പാർത്ഥിപനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സീത മുൻപ് പറഞ്ഞ ചില കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീതയാണ് തന്നോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞതെന്ന പാർത്ഥിപന്റെ വാദത്തിനെതിരെയാണ് സീത സംസാരിച്ചത്. രണ്ട് പേർക്കും ഉള്ളിൽ സ്നേഹമുണ്ടായിരുന്നു. എന്നാൽ ഞാൻ പ്രണയം തുറന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വീകരിക്കുകയായിരുന്നു എന്ന് പറയുന്നത് നുണയാണ്. സത്യമിതാണ് ,  ദിവസേന എന്നെ വിളിച്ച് ഐ ലവ് യൂ എന്ന മൂന്ന് വാക്ക് പറയാൻ ആവശ്യപ്പെട്ടു. ഒരു ദിവസം ഫോണിൽ സംസാരിക്കുമ്പോൾ ഐ ലവ് യു എന്ന് ഞാൻ പറഞ്ഞു. അത് താഴെ നിന്ന അച്ഛൻ ഫോണിലൂടെ കേട്ടു. അന്നാെക്കെ ഇന്റർ കണക്ഷനുണ്ട്. അന്ന് തന്നെ വഴക്ക് നടന്നു.

ഐ ലവ് യു എന്ന് പറയാൻ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. . ഞാൻ ഐ ലവ് യു എന്ന് അങ്ങോട്ട് പറഞ്ഞതാണെന്ന് അദ്ദേഹം പലയി‌ടത്തും പറഞ്ഞിട്ടുണ്ട്. എന്നാൽ സത്യാവസ്ഥ മറച്ച് വെച്ചാണ് ഇങ്ങനെ പറഞ്ഞത്. വിവാഹ ജീവിതത്തിൽ എനിക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ഞാനൊരു സാധാരണ പെൺകുട്ടിയാണ്. ഒരു ഇടത്തരം കുടുംബത്തിലെ ആണ്. അദ്ദേഹവും അങ്ങനെയാണ്. ‌സുഹാസിനി ഒരു സിനിമയിൽ ഏൻ പുരുഷൻ താൻ… എനക്ക് മട്ടും താൻ… എന്ന് പാടുന്നുണ്ട്. അതേപോലെയുള്ള സ്നേഹം ലഭിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്. അത് പോലും ഇല്ലെങ്കിൽ ജീവിതം എന്താണെന്നും സീത അന്ന് ചോദിച്ചു. പാർത്ഥിപനുമായുള്ള വിവാഹമോചനത്തിന് ശേഷം 2010ൽ ടെലിവിഷൻ നടൻ സതീഷിനെ സീത വിവാഹം ചെയ്തു. എന്നാൽ 2016 ൽ ഇരുവരും വേർപിരിഞ്ഞു.

സിനിമാ രം​ഗത്തെ മീടൂ ആരോപണങ്ങളെക്കുറിച്ചും സീത അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. മീ ടൂ ആരംഭിച്ചത് നല്ലതാണ്. തനിക്ക് വേണ്ടി സംസാരിക്കാൻ പറ്റാത്ത, ഭയമുള്ള സ്ത്രീകൾക്കാണ് മീ ടൂ തുറന്ന് പറച്ചിലുകൾ സഹായകരമാകുക. ഇപ്പോഴത്തെ പെൺകുട്ടികളെല്ലാം ധൈര്യമുള്ളവരാണ്. ഒരാൾ അപ്രോച്ച് ചെയ്താൽ പറ്റില്ലെന്ന് പറഞ്ഞ് പോകുക. പത്ത് വർഷം മുമ്പ് നടന്ന ഒരു സംഭവത്തിൽ എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല. അവസരം നഷ്ടപ്പെടുന്നത് കൊണ്ടാണ് പ്രതികരിക്കാത്തത്. അത് തെറ്റല്ലേയെന്ന് സീത ചോദിച്ചു. ഇഷ്ടപ്പെട്ടില്ലെങ്കിൽ ജോലി വിട്ട് വരിക. അല്ലെങ്കിൽ അവനെ ഫ്രണ്ട്ലിയായി മാനേജ് ചെയ്ത് വർക്ക് ചെയ്യാൻ പറ്റുമോയെന്ന് നോക്കുക. അതും സാധിക്കും. പെൺകുട്ടികൾ ബ്രില്യന്റാണ്. പുരുഷൻമാർ സ്ത്രീകളെ അപ്രോച്ച് ചെയ്യരുതെന്ന് പറയാൻ പറ്റില്ല. അട്രാക്ഷൻ ഉണ്ടാകും. പറ്റില്ലെങ്കിൽ ഭം​ഗിയായി പറയുക. എന്തിന് പത്ത് വർഷം മുമ്പത്തെ കാര്യത്തിൽ ഇപ്പോൾ പരാതിപ്പെടുന്നു. ഈ പത്ത് വർഷത്തിനുള്ളിൽ മോശമായി നിങ്ങളോട് പെരുമാറിയ  ആളിൽ വലിയ മാറ്റം വന്നിരിക്കും. ആരോപണങ്ങളിലൂടെ ആരുടെയും കരിയർ ഇല്ലാതാക്കരുതെന്നും സീത വ്യക്തമാക്കി.