
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്, ഇപ്പോൾ താരം കൈരളി ടി വി ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. അമ്പത് വയസ് കഴിയുമ്പോഴാണ് നമ്മൾ ആരോഗ്യം ശ്രദ്ധിച്ച് തുടങ്ങേണ്ടത്. ഇന്നത്തെ കാലത്ത് അമ്പത് വയസിന് മുകളിൽ ആയുസ് കിട്ടിയാൽ അത് ബോണസാണ്. അതുകൊണ്ട് തന്നെ അവയെല്ലാം സൂക്ഷിച്ച് വെക്കണം. ആരോഗ്യം നന്നായി നോക്കണം. ഞാനൊക്കെ ഇത്രയും നാൾ കിടന്ന് ഓടുകയായിരുന്നു. ഞാൻ ഒന്നും എഞ്ചോയ് ചെയ്തിട്ടില്ല.

ലൊക്കേഷൻ, വീട്, യാത്രകൾ ഇത് തന്നെയായിരുന്നു ജീവിതം. വീട്ടിൽ കിടന്ന് ഉറങ്ങാൻ പോലും ടൈം കിട്ടിയിട്ടില്ല. ആ സമയത്ത് ചില അസുഖങ്ങളൊക്കെ വന്നപ്പോൾ അതൊന്നും ഞാൻ ശ്രദ്ധിക്കാൻ നിന്നില്ല, അതിന്റെ പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. സ്വയം ശരീരം ശ്രദ്ധിക്കാതെ അവസാനം കിടന്ന് പോകുമ്പോൾ പരാതി പറഞ്ഞാൽ ഞങ്ങൾ പറഞ്ഞോ ആരോഗ്യം ശ്രദ്ധിക്കാതെ ഇതൊക്കെ ചെയ്യാനെന്ന് തിരിച്ച് ചോദിക്കും. അത് കേക്കുമ്പോൾ നല്ല വിഷമം വരാറുണ്ട് നടി പറയുന്നു.
അതുപോലെ എനിക്ക് ഇപ്പോഴും ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷെ ഞാൻ തോറ്റുകൊടുക്കില്ല. നമ്മളെ തോൽപ്പിക്കാനാണ് നമ്മുടെ കൂടെ നിൽക്കുന്നവരെല്ലാം ഉള്ളത്. നമ്മളെ ജയപ്പിക്കാൻ നമ്മൾ മാത്രമെയുള്ളു, വീണ്ടും ഒരു വിവാഹം എന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് നടി നൽകിയ മറുപടി, വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മറുപടി പറയാതിരിക്കുന്നതാണ് ഏറ്റവും സെയ്ഫ്. കാരണം മറുപടി പറഞ്ഞപ്പോഴെല്ലാം ആഘോഷിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ആഘോഷിക്കുന്നവർക്ക് അറിയില്ല ഇവർ ഒരു സ്ത്രീയാണ് കുടുംബമുണ്ട് നാളെയും ഇവർക്ക് ജീവിക്കണമെന്നും പുറത്തിറങ്ങി നടക്കണമെന്നൊന്നും, അതുകൊണ്ട് വീണ്ടും അവർക്ക് ആഘോഷിക്കാൻ ഞാൻ നിന്ന് കൊടുക്കണോ? നിഷ ചോദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന് സ്ത്രീയെ വിശേഷിപ്പിക്കാൻ കാരണം തോറ്റ് കൊടുക്കില്ലെന്ന ആത്മ വിശ്വാസത്തിലാണ്, എന്നും നടി കൂട്ടിച്ചേർക്കുന്നു.












