സീരിയൽ നടി അമൃത നായരുടെ വിവാഹ നിശ്‌ചയം കഴിഞ്ഞോ? സംശയവുമായി ആരാധകർ

നിരവധി മിനിസ്ക്രീൻ പരമ്പരകളിലൂടെയും സ്റ്റാർമാജിക് പോലുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് അമൃത നായർ. സീരിയലുകൾക്ക് പുറമെ യൂട്യൂബ്- ഇൻസ്റ്റഗ്രാം റീലുകളിലൂടെയും വീഡിയോകളിലൂടെയും നടി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടി പങ്കുവച്ചിരിയ്ക്കുന്നത് ചിത്രങ്ങൾ ആരാധകർക്ക് സംശയം ഉണ്ടാക്കുന്ന രീതിയിലാണ്. അമൃത നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന്. നടൻ ഗോവിന്ദ് രാജാണ് വരൻ. പരസ്പരം കൈകളിൽ അണിഞ്ഞ എൻഗേജ്മെന്റ് റിങ് ഉയർത്തി കാണിച്ച ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയിൽ അമൃതയുടെ അമ്മയെയും കാണാം.

ലവ് ഇമോജിയോടു കൂടെ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ നടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ശരിക്കും അമൃതയുടെ വിവാഹനിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകരുടെ സംശയം , എന്നാൽ പോസ്റ്റ് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഇത് ഒറിജിനൽ എൻഗേജ്മെന്റ് അല്ല എന്ന് വ്യക്തമാകും. ഷൂട്ടിങ്, ലൊക്കേഷൻ എന്നിങ്ങനെ ഹാഷ് ടാഗുകൾ കൊടുത്തിട്ടുണ്ട്.

ചിത്രത്തിൽ അമ്മയെ കാണുന്നതും, കൂടെ നിൽക്കുന്ന മറ്റ് ആർട്ടിസ്റ്റുകളുടെ മുഖം അത്ര പരിചിതമല്ലാത്തതുകൊണ്ടും റിയൽ ലൈഫ് എൻഗേജ്മെന്റ് ആണ് എന്ന് ഹാഷ് ടാഗ് ശ്രദ്ധിക്കാത്ത ആരും തെറ്റിദ്ധരിച്ചേക്കാം.പോസ്റ്റിന് താഴെ ഹാപ്പി എൻഗേജ്മെന്റ് ഡേ എന്ന് പറഞ്ഞ് സഹോദരൻ അമൽ നായരുടെ കമന്റും വന്നതോടെ, ഇത് ഒറിജിനൽ വിവാഹ നിശ്ചയം തന്നെയാണ് എന്ന് ചിലർ കരുതി. സഹോദരൻ എന്താ ഫ്രെയിമിൽ ഇല്ലാത്തത് എന്ന് ചോദിക്കുന്നവരും ഉണ്ട്. സെലിബ്രേറ്റികളടക്കം ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി വന്നത്തോടെ, ഇത് റിയൽ അല്ല ഗായിസ് എന്ന് പറഞ്ഞ് അമൃത പോസ്റ്റ് എഡിറ്റ് ചെയ്തു.