വിജയ് മാധവന് അന്ധവിശ്വാസം! പ്രതികരണവുമായി ദേവിക നമ്പ്യാർ

അദ്ദേഹം ഭക്തനാണ് എന്ന കാര്യം സത്യമെങ്കിലും, നാട്ടുകാര്‍ വിളിക്കുന്ന തരത്തിലെ അന്ധവിശ്വാസം വിജയ് മാധവിന് തെല്ലുമില്ല, ദേവിക നമ്പ്യാർ

ഈ അടുത്തിടക്കാണ് വിജയ് മാധവനും, ദേവിക നമ്പ്യാർക്കും രണ്ടാമത്ത് കുട്ടി ജനിച്ചത്, എന്നാൽ മകള്‍ക്ക് ‘ഓ പരമാത്മ’ എന്ന് പേരിട്ടതിന് പിന്നാലെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ഇരുവരും നേരിടുന്നത്. മകന് ആത്മജ എന്നാണ് പേര് ഇട്ടിരിക്കുന്നത്. മകള്‍ക്ക് നല്‍കിയ പേര് ഒരേസമയം വിചിത്രവും, മകന് ഇട്ട പേര് പെണ്‍കുട്ടികള്‍ക്കുള്ളതെന്നുമാണ് വിമര്‍ശനങ്ങള്‍. കൂടാതെ വിജയ് മാധവ് അന്ധവിശ്വാസിയാണെന്നും, ദേവികയെ അഭിപ്രായസ്വാതന്ത്ര്യം പോലും നല്‍കാതെ പിടിച്ചുവച്ചിരിക്കുന്നു എന്നുമൊക്ക് വിമർശനം എത്തുന്നുണ്ട്.

ഇപ്പോൾ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് മാധവും ദേവികയും. വിജയുമായുള്ള വിവാഹാലോചന വന്ന സമയം, ഇവരുടെ ജാതകം ചേരില്ല എന്നും വിവാഹം നടന്നാല്‍ വിജയുടെ ജീവന് തന്നെ ഹാനികരമായേക്കാം എന്നും ജാതകം നോക്കി പലരും പറഞ്ഞപ്പോഴും, അത് വകവെക്കാത്ത വിജയ് മാധവിനെയാണ് പലരും അന്ധവിശ്വാസിയെന്ന് വിളിക്കുന്നത് എന്നാണ് ദേവിക പറയുന്നത്.

അദ്ദേഹം ഭക്തനാണ് എന്ന കാര്യം സത്യമെങ്കിലും, നാട്ടുകാര്‍ വിളിക്കുന്ന തരത്തിലെ അന്ധവിശ്വാസം വിജയ് മാധവിന് തെല്ലുമില്ല. വീട്ടില്‍ കാര്‍ ഒന്ന് മാറ്റി പാര്‍ക്ക് ചെയ്യണം എങ്കിലും പോലും തന്റെ അഭിപ്രായം ചോദിക്കുന്നയാളാണ് വിജയ് മാധവ് എന്നുമാണ് ദേവിക പറയുന്നത്, താന്‍ എന്ത് കേട്ടാലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഭാര്യ അല്ല. സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള കെല്‍പ്പുമുണ്ട് എന്നും ദേവിക കൂട്ടിച്ചേർത്തു.