ഷാരൂഖ് ഖാന്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു!!

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിദ്ദയില്‍ ആരംഭിച്ച റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. റെഡ്‌സീ…

മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിദ്ദയില്‍ ആരംഭിച്ച റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. റെഡ്‌സീ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് ഷാറൂഖിന്റെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ ആണ്.

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി താരത്തിനെ ആദരിക്കുകയും ചെയ്തു. ചലച്ചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെ സൗദി ചലച്ചിത്രമേളയില്‍ ആദരിക്കുന്നത്.


ഏതാനും ദിവസമായി അദ്ദേഹം ജിദ്ദയിലുണ്ട്.ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജിദ്ദയില്‍ വെച്ചാണ് ചിത്രീകരിച്ചത്.സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനും ജിദ്ദയിലെത്തിയിട്ടുണ്ട്. അദ്ദേഹവും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.