എന്റെ മോനെ…ഇതാടാ കേരള പോലീസ്!!! ജോഷിയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് ഷാജി കൈലാസ്

കഴിഞ്ഞ ദിവസമാണ് ജോഷിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും മോഷ്ടാവ് കവര്‍ന്നിരുന്നു. എന്നാല്‍ 15 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കള്ളനെ പൊക്കി കേരളാ പൊലീസ് മാതൃകയുമായി. ജോഷി തന്നെ…

കഴിഞ്ഞ ദിവസമാണ് ജോഷിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപയുടെ സ്വര്‍ണ്ണവും പണവും മോഷ്ടാവ് കവര്‍ന്നിരുന്നു. എന്നാല്‍ 15 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കള്ളനെ പൊക്കി കേരളാ പൊലീസ് മാതൃകയുമായി. ജോഷി തന്നെ പൊലീസിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ പൊലീസിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

കേരള പൊലീസ് കള്ളനെ പിടിച്ചെന്ന വാര്‍ത്തയുടെ ചിത്രമടക്കം പങ്കുവെച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്. ”എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരള പൊലീസിന് വലിയൊരു സല്യൂട്ട്”, ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോഷി തന്നെ പൊലീസിന്റെ ആത്മാര്‍ഥതയെ അഭിനന്ദിച്ച് എത്തിയിരുന്നു. സിനിമയില്‍ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ജോഷി തന്നെ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍ മോഷ്ടാവ് കയറിയത്. രാജ്യത്തെ സമ്പന്നവീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍ ആണ് ജോഷിയുടെ വീട്ടില്‍ കയറി മോഷണം നടത്തിയത്.