മക്കളിൽ കൂടിയാണ് ശാലിനിയുടെയും ശ്യാമിലിയുടെയും പിതാവ് അറിയപ്പെട്ടത്

ഒരുപിടി മികച്ച ബാല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് താരങ്ങൾ ആണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. എന്നാൽ ഇപ്പോൾ ഇരുവരും വളർന്നു വലിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. ഒരു കാലത്ത് മലയാളികളുടെ മനസ്സ് കീഴടക്കാൻ…

ഒരുപിടി മികച്ച ബാല കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് താരങ്ങൾ ആണ് ബേബി ശാലിനിയും ബേബി ശ്യാമിലിയും. എന്നാൽ ഇപ്പോൾ ഇരുവരും വളർന്നു വലിയ താരങ്ങളായി മാറുകയും ചെയ്തിരുന്നു. ഒരു കാലത്ത് മലയാളികളുടെ മനസ്സ് കീഴടക്കാൻ നിഷ്ക്കളങ്കമായ അഭിനയ ശൈലിയിൽ കൂടി ഈ രണ്ടു താരങ്ങളും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ് ഇരുവരെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ, ശാലിനിയും ശ്യാമിലിയും ഇപ്പോൾ വളർന്നു വലിയ കുട്ടികൾ ആയി. ഒരാൾ തമിഴ് നടൻ അജിത്തിനേ വിവാഹം കഴിഞ്ഞു കുടുംബവും കുട്ടികളുമായി ജീവിക്കുന്നു.

baby shalini

മക്കളിൽ കൂടി അറിയപ്പെട്ട പിതാവ് ആണ് ബാബു. ശാലിനിയുടെയും ശ്യാമിലിയുടെയും പിതാവാണ് ബാബു. കുട്ടിക്കാലം മുതൽ തന്നെ സിനിമയോട് കമ്പമുള്ള ബാബു താരങ്ങളെ പരിചയപ്പെടാനും അവരുമായി സൗഹൃദത്തിൽ ആവാനും ശ്രമിച്ചിരുന്നു. ഇതിനിടയിൽ പല അവസരങ്ങളും സിനിമയിലേക്ക് ബാബുവിന് വന്നു എങ്കിലും ബാബു അത് സ്വീകരിച്ചിരുന്നില്ല. അതിനിടയിൽ ആണ് ചെന്നൈയിൽ വെച്ച് അദ്ദേഹം ആലീസിനെ കണ്ടു മുട്ടിയത്. ഇരുവരും വിവാഹിതർ ആകുകയും അവരുടെ ആദ്യത്തെ മകൾ ആയ ശാലിനി ജനിക്കുകയും ചെയ്തതോടെ ബാബുവിന്റെ ജീവിതം തെളിഞ്ഞു എന്ന് പറയാം. കാരണം ഒരുപാട് അവസരങ്ങൾ ആണ് ശാലിനിക്ക് സിനിമയിൽ നിന്ന് വന്നത്.

കിട്ടിയ കഥാപാത്രങ്ങൾ എല്ലാം അതി മനോഹരമായി ആ കൊച്ച് മിടുക്കി അവതരിപ്പിക്കുയും ചെയ്തു. ബാബു പറയുമായിരുന്നു രണ്ടു മക്കളിൽ ഏറ്റവും ഭാഗ്യം ഉള്ള മകൾ ശ്യാമിലി ആണെന്ന്. കാരണം ശ്യാമിലി സമ്പന്നതയിൽ ആണ് ജനിച്ചത്. ചേച്ചിക്ക് പിന്നാലെ അനുജത്തിയും സിനിമയിൽ തിളങ്ങിയിരുന്നു. ഇന്നും മലയാളികൾ ഓർക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ആണ് ഈ സഹോദരിമാർ ചെയ്തത്. ഒരു പക്ഷെ ഇത്രത്തോളം സ്വീകാര്യത ലഭിച്ച മറ്റ് ബാല താരങ്ങൾ മലയാള സിനിമയിൽ വേറെ ഇല്ലായിരുന്നു എന്ന് തന്നെ പറയാം എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.