യുവാവിനെ തല അടിച്ചുപൊട്ടിച്ചു!! ‘മീശ വിനീത്’ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിനീത് വീണ്ടും പോലീസ് പിടിയിലായി. വധശ്രമക്കേസിലാണ് പോലീസ് വിനീതിനെ പിടികൂടിയത്. യുവാവിനെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം പള്ളിക്കല്‍ പോലീസാണ് വിനീതിനെ അറസ്റ്റ്…

സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിനീത് വീണ്ടും പോലീസ് പിടിയിലായി. വധശ്രമക്കേസിലാണ് പോലീസ് വിനീതിനെ പിടികൂടിയത്. യുവാവിനെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം പള്ളിക്കല്‍ പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.

ഇതിന് മുന്‍പും വിനീത് അറസ്റ്റിലായിരുന്നു. ബലാത്സംഗക്കേസിലാണ് വിനീത് അറസ്റ്റിലായിരുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്.

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്നു പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസുമുണ്ട് വിനീതിനെതിരെ. ആ കേസിലും വിനീത് അറസ്റ്റിലായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍നിന്നു പണയം വയ്ക്കുന്നതിനായി 6 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടതോടെയാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്. ടിക് ടോക്ക് വീഡിയോകളിലൂടെ നിരവധി ആരാധകരുണ്ടായിരുന്ന താരമാണ് വിനീത്.