ഒരുപക്ഷെ എന്നെ അവർ കേട്ടിരുന്നെങ്കിൽ ഇന്ന് ഈ തെറ്റിദ്ധാരണ ഉണ്ടാകില്ലായിരുന്നു!

shalu menon about life
shalu menon about life

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശാലു മേനോൻ. അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്ഥി നേടിയ താരം കൂടിയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരം അഭിനയത്തേക്കാൾ പ്രാധാന്യം നൃത്തത്തിന് നൽകുന്ന ഒരു പെൺകുട്ടി കൂടിയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ് സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.

ഇപ്പോൾ ജീവിതത്തിൽ ഉണ്ടായ ചില പ്രതിസന്ധി ഘട്ടങ്ങളെയും അതിനെ താൻ അതിജീവിച്ച രീതികളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വർഷങ്ങൾ കൊണ്ട് അഭിനയത്തിലും നൃത്തത്തിലും സജീവമായ ഒരാൾ ആണ് ഞാൻ. അതിൽ കുറച്ച് പ്രശസ്തിയും ലഭിച്ചിട്ടുണ്ട്. എന്നാൽ പലരും എന്റെ ജീവിതത്തിൽ സംഭവിച്ച ചില മോശം കാര്യങ്ങൾ ആയിരിക്കും എന്റെ പേര് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത്. ഒരുപാട് തെറ്റിധാരണകൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സത്യാവസ്ഥ മനസ്സിലാകാതെ ഒരുപാട് പേര് എന്നെ കുറ്റപ്പെടുത്തി. ഒരുപക്ഷെ കുറ്റപ്പെടുത്തുന്നതിനു മുൻപ് എന്താണ് സത്യം എന്ന് ആരെങ്കിലും എന്നോട് ഒന്ന് ചോദിച്ച് മനസ്സിലാകിരുന്നെങ്കിൽ ഇത്ര വലിയ തെറ്റിദ്ധാരണകൾ ഉണ്ടാകുമായിരുന്നില്ല. എന്നെ അറിയാവുന്നവരും അടുപ്പമുള്ളവരും ആ സമയങ്ങളിൽ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് പോലും ഭയന്നിരുന്നു.

ആളുകളെ അമിതമായി വിശ്വസിച്ചതായിരുന്നു അന്ന് എനിക്ക് പറ്റിയ തെറ്റ്. എന്നാൽ ഇന്ന് ഞാൻ മാറി. ആളുകളെ ഇപ്പോൾ ഞാൻ അമിതമായി വിശ്വസിക്കാറില്ല. എന്റെ സ്വഭാവത്തിൽ തന്നെ ഞാൻ വലിയ മാറ്റം വരുത്തിയിരുന്നു. ഇന്ന് എനിക്ക് ഒരു നൃത്ത വിദ്യാലയം ഉണ്ട്. അത് പഴയതിലും ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. കൂടാതെ ഒന്ന് രണ്ടു സീരിയലുകളും ഉണ്ട്. ഇപ്പോൾ ജീവിതത്തിൽ ഞാൻ നല്ല തിരക്കിൽ ആണ്. ഒന്നിനെ കുറിച്ച് ഓർത്തും വിഷമിച്ചിരിക്കാൻ ഇപ്പോൾ എനിക്ക് സമയമില്ല. ഈ തിരക്കുകൾ ഞാൻ ബോധപൂർവം ഉണ്ടാക്കിയെടുത്തതാണ് എന്നും ശാലു മേനോൻ പറഞ്ഞു. എന്നാൽ താരം വിവാഹമോചിത ആകുന്നു എന്ന തരത്തിലെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

Previous articleജീവനുതുല്യം സ്നേഹിച്ചയാൾ ജീവിതത്തിൽ നിന്നും കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത വളരെ വലുതാണ്!
Next articleഅധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു!